വിവാഹം രഹസ്യമാക്കി വച്ചത് ആ ഭയത്താലാണ്! ആ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി; സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ദിലീപേട്ടനായിരുന്നു; എന്ത് കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അവിടെ ഉണ്ടാകും; ദിലീപേട്ടനോട് ബഹുമാനം ഉണ്ടായിരുന്നത് ആ ഒരൊറ്റ കാരണത്താൽ; ഞങ്ങൾ ഒന്നാകണമെന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് 'അവർ' ആണ്; വിവാഹത്തിന് ഒരാഴ്ച മുന്‍പേ ദിലീപേട്ടന്റെ ബന്ധുക്കള്‍ വീട്ടില്‍ വന്നപ്പോൾ സംഭവിച്ചത്! വർഷങ്ങൾക്ക് ശേഷം വിവാഹത്തെ കുറിച്ച് കാവ്യ

കാവ്യയുടെയും പുതിയ വിശേഷങ്ങൾ ഇപ്പോഴും ആരാധകർക്ക് അറിയാൻ ഇഷ്ടമാണ്. ഇപ്പോൾ ഇതാ കാവ്യയുടെ ഒരു വെളിപ്പെടുത്തൽ വളരെ ശ്രദ്ധേയമാകുന്നു. താനും ദിലീപുമായുള്ള വിവാഹത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. ഭാവി നിശ്ചയിക്കുക ദൈവമാണ്. അതിലെ തെറ്റും ശരിയും നമുക്ക് നിര്‍ണയിക്കാന്‍ കഴിയില്ല. ശരിയായത് ചെയ്യുക. അതാണ് ഞങ്ങള്‍ ചെയ്തത്.
ഞാനും ദിലീപേട്ടനും ഒന്നാകണം എന്ന് ഞങ്ങളേക്കാളും ആഗ്രഹിച്ചത് ഞങ്ങളെ സ്‌നേഹിച്ചവര്‍ ആണ്. എല്ലാം അപ്രതീക്ഷിതമായിരുന്നു സംഭവിച്ചത്. കൊച്ചുകുട്ടികളും മുത്തശ്ശിമാരും വരെ ആ കാര്യം ചോദിക്കുമായിരുന്നു. ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറുകയായിരുന്നു താൻ .
സിനിമയിലെ ഏറ്റവും അടുത്ത ചങ്ങാതി ആയിരുന്നു ദിലീപേട്ടന്‍. എന്ത് കാര്യവും മനസ്സില്‍ സൂക്ഷിക്കാന്‍ കൊടുത്താല്‍ അവിടെ അത് ഉണ്ടാകും. ജീവിതത്തില്‍ ഒരു കൂട്ടുവേണം എന്നത് വീട്ടുകാരുടെ സ്വപ്നം ആയിരുന്നു. പല തരത്തിലുള്ള അന്വേഷങ്ങള്‍ നടത്തി. ഒടുവിൽ അത് ദിലിപേട്ടനില്‍ എത്തി. എന്നെ നന്നായി അറിയുന്ന ഒരാള്‍. അതുകൊണ്ടു ആരും എതിര് പറഞ്ഞില്ല.
പണ്ടൊക്കെ ഗോസിപ്പുകള്‍ കേൾക്കുമ്പോൾ ചിരിക്കാന്‍ ഉള്ള വകയായിരുന്നു. ഒരുമിച്ചു ജീവിക്കുന്ന കാര്യം ആലോചിച്ചിരുന്നില്ല. നടന്‍ എന്നതിനേക്കാള്‍ ആ വ്യക്തിയോട് ആയിരുന്നു ബഹുമാനം ഉണ്ടായിരുന്നത്. ബന്ധങ്ങള്‍ക്ക് വിലകൊടുക്കുന്ന കൂട്ടുകാരന് ഒപ്പം ചേര്‍ന്നതില്‍ വളരെ സന്തോഷമുണ്ട്. വിവാഹത്തിന് ഒരാഴ്ച മുന്‍പായിരുന്നു ദിലീപേട്ടന്റെ ബന്ധുക്കള്‍ വീട്ടില്‍ വന്നത് .
ജാതകങ്ങള്‍ തമ്മില്‍ നല്ല ചേര്‍ച്ച. അടുത്ത ബന്ധുക്കളെ പോലും വിവാഹത്തിന്റെ തലേനാള്‍ ആണ് അറിയിച്ചത്. ഞങ്ങള്‍ ക്ഷണിച്ചവര്‍ ആരും രഹസ്യം പുറത്തു പറഞ്ഞില്ല. വിവാഹവാര്‍ത്ത അറിഞ്ഞുകൊണ്ട് ആളുകള്‍ കൂടും എന്ന പേടി കൊണ്ടായിരുന്നു രഹസ്യമാക്കിയത്. അതെല്ലാം ദൈവനിശ്ചയം ആണ്. ഇനി എന്താകും കാര്യങ്ങള്‍ എന്നൊന്നും പറയാനാകില്ല. ജീവിതം പഠിപ്പിച്ച പാഠം അതാണെന്നും കാവ്യ പറയുന്നു.
https://www.facebook.com/Malayalivartha
























