ആ നേരം അനുഭവിച്ചത് തീരാ വേദന; വിഗ് തെറിച്ചു പോകുമോ എന്ന ഭയം ഉണ്ടായിരുന്നു, എന്നാല്‍ ബ്ലഡ് ക്ലോട്ട് ആവുകയായിരുന്നു; മനസ് തുറന്ന് ഷംന കാസിം

മൊട്ടയടിച്ച സമയത്തുള്ള വിഷമം പങ്കുവെച്ച് നടി ഷംന കാസിം. മൊട്ടയടിച്ച സമയത്ത് ഒരു ഷോയുണ്ടായിരുന്നു. ഇതില്‍ വിഗ് വെച്ചിട്ടായിരുന്നു താന്‍ എത്തിയത്. വിഗ് തലയില്‍ വരിഞ്ഞു കെട്ടുകയായിരുന്നു. മൊട്ടയടിച്ച ശേഷമുള്ള ആദ്യത്തെ സ്‌റ്റേജാണ്. സ്‌റ്റേജില്‍ വളരെ ഹെവി ആയ പെര്‍ഫോമന്‍സ് ആണ് അതുകൊണ്ട് ടൈറ്റ് ആയി കെട്ടാനും താന്‍ പറഞ്ഞിരുന്നു.
എന്നാല്‍ പെര്‍ഫോമന്‍സ് കഴിഞ്ഞിറങ്ങിയപ്പോള്‍ ബ്ലഡ് ക്ലോട്ട് പോലെയായി. വിഗ് തെറിച്ചു പോവുമോ എന്ന ഭയമായിരുന്നു തനിക്കെന്നും എന്നാല്‍ അത് പറന്നു പോകില്ലെന്ന് മനസിലായെന്നും പിന്നീട് വിഗ് വെയ്ക്കുമ്‌ബോള്‍ ടൈറ്റ് ആയി കെട്ടേണ്ടെന്ന് പറയുമായിരുന്നു എന്നും ഷംന പറഞ്ഞു.
നന്ദമുരി ബാലകൃഷ്ണ നായകനായ അഖണ്ഡ ആണ് താരത്തിന്റെതായി അടുത്തിടെ റിലീസ് ആയ ചിത്രം. തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളാണ് ഷംനയുടേതായി പുറത്തിറങ്ങാനുള്ളത്. വൃത്തം ആണ് ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന മലയാള സിനിമ.
https://www.facebook.com/Malayalivartha
























