പശ്ചാത്തപിച്ച് ചാര്‍മ്മിള; ബി ഗ്രേഡ് പടത്തില്‍ അഭിനയിച്ചതില്‍ വിഷമമുണ്ട്

വിവാദങ്ങളും വിവാഹവും ഒക്കെയായി അകന്നു നിന്ന ചാര്‍മ്മിള ചെറിയ വേഷങ്ങളിലൂടെ ചാര്‍മ്മിള സജീവമാകുകയാണ്. ബി ഗ്രേഡ് സിനിമയില്‍ അറിയാതെ എത്തിപ്പോയത് ആണെന്നും അതില്‍ പശ്ചാത്താപം ഉണ്ടെന്നും ചാര്‍മ്മിള പറയുന്നു. തമിഴിലെ സിഗപ്പു റോജക്കളുടെ രണ്ടാം ഭാഗമാണെന്നാണ് എന്നോട് അന്ന് പറഞ്ഞത്. ശ്രീദേവിയും കമല്‍ഹാസനും അഭിനയിച്ച ചിത്രം. അതില്‍ ശ്രീദേവി ചെയ്ത കഥാപാത്രം ചെയ്യാന്‍ ആര്‍ക്കായാലും താല്‍പര്യം ഉണ്ടാവും. എന്നാല്‍ എന്റെ സീനില്‍ ഒരു പ്രശ്‌നവും ഇല്ല.
ഫഌഷ്ബാക്ക് സീനിലാണ് എന്തോ പ്രശ്‌നമുണ്ടായതെന്നാണ് ആ സിനിമയെ കുറിച്ച് ചാര്‍മിള പറയുന്നത്. കൂടാതെ തങ്ങളുടെ കുടുംബ സുഹൃത്തായ മമ്മി സെഞ്ചറിയാണ് ഈ സിനിമ എടുത്തത്. കുറെ വര്‍ഷങ്ങളായി ഇവരെ അറിയാം. അതിനാല്‍ തന്നെ കുടുതല്‍ ഒന്നും സിനിമയെ കുറിച്ച് ചോദിച്ചിരുന്നില്ല. പോയി അഭിനയിക്കുകയായിരുന്നു. ഇന്ന് അതില്‍ എനിക്ക് പശ്ചാത്താപം ഉണ്ട്. ഇന്ന് ഞാന്‍ ചോദിച്ചിട്ടേ പോയി അഭിനയിക്കുകയുള്ളൂവെന്നും ചാര്‍മിള പറയുന്നു.
https://www.facebook.com/Malayalivartha
























