രോഗനിര്‍ണയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് കരീന കപൂര്‍, പിന്തുണ നല്‍കിയ തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അറിയിച്ച് താരം

തന്റെ രോഗനിര്‍ണയ ഫലം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ബോളിവുഡ് താരം കരീന കപൂര്‍. കൊവിഡിൽ നിന്നും താൻ മുക്തയായെന്ന് അറിയിച്ച താരം പിന്തുണ നല്‍കിയ തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും നന്ദി പറഞ്ഞു. ക്വാറന്റൈനിൽ കഴിയുമ്പോൾ മക്കളെ പിരിയേണ്ടി വന്നതിന്‍റെ സങ്കടം പങ്കുവെച്ചും താരം രംഗത്ത് വന്നിരുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് താരം ഒറ്റപ്പെടലിന്‍റെ വേദന പങ്കുവച്ചത്. കൊവിഡ്, ഞാൻ നിന്നെ വെറുക്കുന്നു. നീ മൂലം എനിക്ക് എന്‍റെ മക്കളെ കാണാൻ പോലും കഴിയുന്നില്ല എന്നാണ് കരീന കുറിച്ചത്.
ഉടനെ താൻ തിരിച്ചുവരുമെന്നും കുട്ടികളുമൊത്തുള്ള പഴയ ജീവിതം തിരിച്ചുപിടിക്കുമെന്നുമുള്ള ആത്മവിശ്വാസവും നടി പങ്കുവച്ചിരുന്നു.കൊവിഡ് ബാധിച്ച് ഒറ്റപ്പെട്ടതോടെ ടെറസിൽ ദൂരത്തുനിന്ന് സെയ്ഫ് അലി ഖാനുമായി സംസാരിക്കുന്നതിന്‍റെ ചിത്രം കരീന അടുത്തിടെ പോസ്റ്റ് ചെയ്തിരുന്നു. കരീനയ്ക്ക് കൊവിഡ് ബാധിച്ചതിന് പിന്നിലെ ഭർത്താവും നടനുമായ സെയ്ഫ് അലി ഖാൻ, ഇവരുടെ മക്കളായ തൈമൂർ, ജെ എന്നിവർ താമസിക്കുന്ന വസതി മുംബൈ കോർപ്പറേഷൻ സീലും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha
























