ഇത്രയും പ്രശസ്തിയുണ്ടായിട്ടും എന്നെ ട്രോളുന്നതെന്തിനാ; പരാതിയുമായി യുവതാരം

ഇത്രയും പ്രശസ്തി നേടിയിട്ടും ആളുകള്‍ക്ക് തന്നെ സ്വീകരിക്കാന്‍ മടിയാണെന്ന് ഉര്‍ഫി ജാവേദ്. ട്രോളുകള്‍ തന്നെ ബാധിക്കാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ വസ്ത്രധാരണത്തെ കടുത്ത രീതിയില്‍ വിമര്‍ശിച്ചവര്‍ക്ക് കുറിക്കുക്കൊള്ളുന്ന മറുപടിയുമായി അടുത്തിടെ താരം രംഗത്തെത്തിരുന്നു. മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ് എന്നെഴുതിയ ജാക്കറ്റ് ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്.
വസ്ത്രധാരണത്തിന്റെ പേരില്‍ നിരന്തരം കടുത്ത ട്രോളുകള്‍ ഏറ്റുവാങ്ങുന്ന നടിയാണ് ഉര്‍ഫി ജാവേദ്. ഇത്തരം പ്രവണതകളുടെ പേരില്‍ താന്‍ അഭിമുഖീകരിക്കുന്ന കയ്‌പ്പേറിയ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ ഉര്‍ഫി നിരവധി തവണ രംഗത്തു വരികയും ചെയ്തിരുന്നു.
വസ്ത്രധാരണത്തിന്റെ പേരില്‍ ട്രോളുകള്‍ മാത്രമല്ല മറ്റ് പല പ്രശ്‌നങ്ങളും താന്‍ നേരിടുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. പരിഹാസങ്ങളുടെ പേരില്‍ ഡിസൈനര്‍ പോലും തന്നെ മാറ്റിനിര്‍ത്തുന്നുണ്ടെന്നാണ് താരം പങ്കുവയ്ക്കുന്നത്.
ജീവിതത്തില്‍ ഏറെ തിരസ്‌ക്കരണങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇപ്പോഴും തുടരുന്നു. മുംബയില്‍ ആദ്യമായി എത്തിയപ്പോള്‍ തനിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ വേണ്ടത്ര വര്‍ക്കുകള്‍ ലഭിച്ചില്ല. ചെറിയ വേഷങ്ങള്‍ മാത്രമാണ് ലഭിച്ചത്. പണത്തിനു വേണ്ടി അത് ചെയ്യേണ്ടി വന്നു. തന്റെ വസ്ത്രങ്ങള്‍ ഏറെ ട്രോള്‍ ചെയ്യപ്പെടുന്നതിനാല്‍ ഡിസൈനര്‍മാര്‍ പോലും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ മടിക്കുന്നു. താനവരുടെ ബ്രാന്‍ഡിന് ചേര്‍ന്നയാളല്ലെന്നാണ് അവര്‍ പറയുന്നതെന്നും ഉര്‍ഫി ജാവേദ് പറഞ്ഞു.
https://www.facebook.com/Malayalivartha
























