ഏതെങ്കിലും സെലിബ്രിറ്റികളെ മാതൃകയാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കരുതെന്ന് സയേഷ

ഏതെങ്കിലും സെലിബ്രിറ്റികളെ മാതൃകയാക്കി വണ്ണം കുറയ്ക്കാന്‍ ശ്രമിക്കരുതെന്ന് സയേഷ. ഒരോരുത്തരുടെയും ആരോഗ്യാവസ്ഥ വ്യത്യസ്തമാണ്. വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് താരത്തിന്റെ കുറിപ്പ്. മാസങ്ങള്‍ക്ക് മുന്‍പാണ് ആര്യ, സയേഷ ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.
കുറിപ്പ് ഇങ്ങനെയാണ്...
ശരീരഭാരം കുറയ്ക്കുക എന്നത് ഒരിക്കലും എളുപ്പമല്ല, പ്രത്യേകിച്ച് പ്രസവശേഷം. എന്നിരുന്നാലും ഒരാള്‍ ദൃഢനിശ്ചയത്തോടെ അമിത ഭാരം കുറയ്ക്കാന്‍ ശ്രമിക്കണം. ഓരോ സ്ത്രീയും അവരുടേതായ രീതിയില്‍ സുന്ദരിയാണ്. മെലിഞ്ഞിരിക്കുന്നത് നല്ലതാണ്, കാരണം ഇത് നമ്മുടെ അവയവങ്ങളില്‍ കൊഴുപ്പടിയുന്നത് ഇല്ലാതാക്കും. ആരോഗ്യവാനായിരിക്കണം എന്നതായിരിക്കണം ലക്ഷ്യം. ഇതിന് സമയമെടുക്കും.
https://www.facebook.com/Malayalivartha
























