ഡിയോരമ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച നടി റിമ കല്ലിങ്കല്‍, മികച്ച നടന്‍ ജോജു ജോര്‍ജ് നടന്‍

ഡിയോരമ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം റിമാ കല്ലിങ്കല്‍ സ്വന്തമാക്കി.
'സന്തോഷത്തിന്റെ ഒന്നാം രഹസ്യം' എന്ന സിനിമയിലെ അഭിനയത്തിനാണ് പുരസ്‌ക്കാരം. 'നായാട്ട്'ലെ അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച നടനായി. മികച്ച സിനിമക്കുള്ള സില്‍വര്‍ സ്പാരോ പുരസ്‌കാരവും 'നായാട്ട്' നേടി. സമാനതകളില്ലാത്ത മികവുറ്റ പ്രകടനമായിരുന്നു റിമാ കല്ലിങ്കലിന്റേതെന്ന് ജൂറി വിലയിരുത്തി. 'സര്‍ദാര്‍ ഉദ്ദം' എന്ന സിനിമയിലൂടെ മികച്ച സംവിധായകനുള്ള ഗോള്‍ഡന്‍ സ്പാരോ അവാര്‍ഡ് സൂജിത് സര്‍ക്കാര്‍ നേടി. ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ബറാഹ് ബൈ ബറാഹ്' എന്ന ചിത്രം അവാര്‍ഡ് കരസ്ഥമാക്കി.
ഗിരീഷ് കാസര്‍വളളി, മനീഷ കൊയ് രാള ,സുരേഷ് പൈ, സുദീപ് ചാറ്റര്‍ജി, സച്ചിന്‍ ചാറ്റെ എന്നിവരാണ് ജൂറി അംഗങ്ങള്‍.
https://www.facebook.com/Malayalivartha
























