നഗരമദ്ധ്യത്തിലൂടെ ഓട്ടോറിക്ഷ ഡ്രൈവറായി കറങ്ങുന്ന സൂപ്പര്‍താരം ഞെട്ടിപ്പിച്ചു

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സല്‍മാന്‍ ഖാന് ഞെട്ടിപ്പിച്ചിരിക്കുകയാണ്. ഇപ്പോള്‍ സല്‍മാന്‍ ഖാൻ മഹാരാഷ്‌ട്രയിലെ പന്‍വേല്‍ നഗരത്തെയാണ് ഞെട്ടിച്ചിരിക്കുന്നത്. ഈ നഗരവും നഗരവാസികളും ഇപ്പോള്‍ വൈറലായത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഓട്ടോ ഓടിച്ചതോടെയാണ്.
പന്‍വേല്‍ നഗരമദ്ധ്യത്തില്‍ സല്‍മാന്‍ ഖാന്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി അറിയപ്പെടുന്ന മാനവ് മംഗളാനിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഇതോടെ ആരാധകരുടെ പ്രതികരണങ്ങളുടെ പ്രവാഹമാണ് വീഡിയോയെ തേടിയെത്തിയത്. തന്നെ കടിച്ച പാമ്ബിനെ തിരയുകയാണോയെന്നും ഇതെന്ത് ഷോയാണ് ഭായ് എന്നുമുള്ള കമന്റുകള്‍ വീഡിയോക്ക് താഴെയുണ്ട്. പബ്ലിസിറ്റിക്ക് വേണ്ടിയാണ് താങ്കള്‍ ഇതൊക്കെ ചെയ്യുന്നതെങ്കിലും നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നുവെന്നും ചിലര്‍ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം പന്‍വേലിലെ ഫാം ഹൗസില്‍ വെച്ച് പാമ്ബുകടിയേറ്റ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും തുടര്‍ന്നുണ്ടായ പ്രതികരണവും വാര്‍ത്തയായിരുന്നു. തന്നെ കടിച്ചത് വിഷമുള്ള പാമ്ബായിരുന്നുവെന്നും കയ്യില്‍ മൂന്ന് തവണ കൊത്തുകയായിരുന്നുവെന്നും താരം അറിയിച്ചു.
https://www.facebook.com/Malayalivartha
























