സണ്ണി ലിയോണിന്റെ ആല്‍ബം വിവാദം പോസ്റ്ററുകള്‍ കത്തിച്ച് പ്രതിഷേധം

ശ്രീകൃഷ്ണ ഗാനത്തെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള സണ്ണി ലിയോണിന്റെ സംഗീത ആല്‍ബം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഹിന്ദു സംഘടനകള്‍. സണ്ണി ലിയോണിന്റെ പോസ്റ്ററുകള്‍ കത്തിച്ചു. അന്താരാഷ്ട്ര ഹിന്ദു പരിഷത്, രാഷ്ട്രീയ ബജ്രംഗദള്‍ എന്നീ സംഘടനകളാണ് പ്രതിഷേധം കടുപ്പിച്ചിരിക്കുന്നത്.
ആഗ്രയിലെ സൂര്‍സദാന്‍ റോഡിലായിരുന്നു സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. സണ്ണി ലിയോണിനെതിരെ മുദ്രാവാക്യങ്ങളുമായി സംഘടിച്ച പ്രവര്‍ത്തകര്‍ താരത്തിന്റെ പോസ്റ്ററുകള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. എത്രയും വേഗം സംഗീത ആല്‍ബം പിന്‍വലിക്കണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ സണ്ണി ലിയോണിനെതിരെ പ്രവര്‍ത്തകര്‍ ഹരിപര്‍വ്വത് പോലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
സണ്ണി ലിയോണിന്റെ പുതിയ സംഗീത ആല്‍ബം ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ബജ്രംഗദള്‍ നേതാവ് അജ്ജു ചൗഹാന്‍ പറഞ്ഞു. ഹിന്ദുക്കള്‍ ആരാധനയോടെ കാണുന്ന രാധയെ അപമാനിക്കുന്ന തരത്തിലാണ് ആല്‍ബത്തിലെ നൃത്തച്ചുവടുകള്‍. ഇതിന് പുറമേ ആല്‍ബം പ്രസിദ്ധമായ ഭജനയെ അപകീര്‍ത്തിപ്പെടുത്തുന്നത് ആണെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























