തന്റെ പുതിയ സിനിമയായ 'ശ്യാം സിന്‍ഹ റോയി' കാണാന്‍ സായ് പല്ലവി തിയേറ്ററില്‍ എത്തിയത് ഇങ്ങനെ...

തെന്നിന്ത്യന്‍ നടി സായ് പല്ലവിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നത്. പര്‍ദ്ദയും ബുര്‍ഖയുമണിഞ്ഞ താരത്തെ ആരും തിരിച്ചറിയാത്തതിനെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. സ്‌ക്രീനില്‍ അഭിനയിച്ച് തകര്‍ക്കുന്ന നായികയാണ് തൊട്ടടുത്തിരുന്ന് സിനിമ കാണുന്നതെന്ന് ആരാധകര്‍ ആരുമറിഞ്ഞില്ല. നടി സായ് പല്ലവിയാണ് തന്റെ പുതിയ സിനിമയായ 'ശ്യാം സിന്‍ഹ റോയി' കാണാന്‍ വേഷം മാറി തിയേറ്ററിലെത്തിയത്.
ഹൈദരാബാദിലെ ശ്രിരാമുലു തിയേറ്ററില്‍ രാത്രിയിലെ പ്രദര്‍ശനത്തിനാണ് സായ് എത്തിയത്. പര്‍ദ്ദയും ബുര്‍ഖയുമണിഞ്ഞെത്തിയ നടിയെ സിനിമ അവസാനിച്ചിറങ്ങുമ്പോഴും ആരും തിരിച്ചറിഞ്ഞില്ല.
നടി തിയേറ്ററിലേക്ക് വരുന്നതും സിനിമ കാണുന്നതും തിരിച്ചിറങ്ങുന്നതുമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഡിസംബര്‍ 24നാണ് നാനി നായകനായ ശ്യാം സിന്‍ഹ റോയി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമയില്‍ സായ് പല്ലവിക്ക് പുറമെ മഡോണ സെബാസ്റ്റ്യനും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























