രമ്യ നമ്പീശന്റെ പ്രായം എത്രയെന്നോ...?പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ, ഇപ്പോഴും ആരാധകരെ മയക്കുന്ന സൗന്ദര്യം, പുതുവര്‍ഷത്തില്‍ ജന്മദിനം ആഘോഷമാക്കി താരം

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് രമ്യ നമ്പീശന്‍. അഭിനേത്രി എന്നതിനൊപ്പം നല്ലൊരു ഗായികയും നൃത്ത കലാകാരിയുമാണ് താരം.പുതുവര്‍ഷത്തില്‍ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം.താരത്തിന്റെ ജന്മദിനമാണ് ഇന്ന്. 1985 ജനുവരി ഒന്നിനാണ് രമ്യയുടെ ജനനം.പക്ഷേ രമ്യയുടെ പ്രായം കേട്ട് ആരും കണ്ണുവയ്ക്കരുത്. തന്റെ 37-ാം ജന്മദിനമാണ് രമ്യ ഇന്ന് ആഘോഷിക്കുന്നത്.
മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാചിത്രങ്ങളിലും താരം അഭിനയിക്കുന്നുണ്ട്. താരത്തിന്റെ പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് . പിങ്ക് ഡ്രെസ്സിൽ സൂപ്പർ ലുക്കിൽ എത്തിയിരിക്കുന്നതാണ് ചിത്രങ്ങൾ.
ഒരു ചാനലിലെ തത്സമയ ഫോണ്‍-ഇന്‍ പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ ചെറുപ്പം മുതല്‍ തന്നെ നൃത്തവും സംഗീതവും അഭ്യസിച്ചിരുന്നു. ശരത് സംവിധാനം ചെയ്ത സായാഹ്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തി. സംത്രാസം, ഇനിയും തുമ്പികൾ പറന്നിറങ്ങട്ടെ തുടങ്ങിയ ടെലിഫിലിമുകളിലും അഭിനയിച്ചു.
ക്യാരക്ടര്‍ റോളുകളിലൂടെയാണ് രമ്യ തുടക്കകാലത്ത് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് നായിക കഥാപാത്രങ്ങളും രമ്യയെ തേടിയെത്തി. 2011 ല്‍ പുറത്തിറങ്ങിയ ചാപ്പാ കുരിശിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രാഫിക്, , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നീ ചിത്രങ്ങളിലെ അഭിനയവും ശ്രദ്ധേയമായി. സിനിമയില്‍ പിന്നണി ഗായികയായും രമ്യ തിളങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























