സ്വന്തം സിനിമ കാണാൻ തീയേറ്ററിൽ എത്തി, സായ് പല്ലവിയെ തിരിച്ചറിയാതെ ആരാധകർ, നിറഞ്ഞ സദസ്സിനൊപ്പം ചിത്രം കണ്ട് താരം

ഏറ്റവും കൂടുതല്‍ ആരാധക സമ്പത്തുള്ള താരമാണ് സായ് പല്ലവി. തെലുങ്കില്‍ നാഗചൈതന്യയ്ക്കൊപ്പം അഭിനയിച്ച ലൗ സ്റ്റോറി സൂപ്പര്‍ ഹിറ്റായതിനു പിന്നാലെ സായ് പല്ലവിയുടെ താരമൂല്യവും ഉയര്‍ന്നു. സായ് പല്ലവി നായികയായ ഏറ്റവും പുതിയ ചിത്രം ശ്യാം സിംഗ റോയ് തീയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. നാനി നായകനാകുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സ്വന്തം സിനിമ തിയേറ്ററില്‍ സാധാരണക്കാര്‍ക്കൊപ്പം ഇരുന്ന് കാണാന്‍ സായ് പല്ലവിയും എത്തിയിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് ആര്‍ക്കും തന്നെ തങ്ങളുടെ കൂടെയുള്ളത് സായ് പല്ലവിയാണെന്ന് തിരിച്ചറിയാനായില്ല. ബുര്‍ഖ ധരിച്ചാണ് സായ് പല്ലവി ഹൈദരാബാദിലെ തീയേറ്ററില്‍ നിറഞ്ഞ സദസ്സിനൊപ്പം തന്റെ ചിത്രം കണ്ടത്. ഒപ്പം സിനിമയുടെ സംവിധായകന്‍ രാഹുല്‍ സംക്രിതായാനും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























