എ.ആര്‍.റഹ്മാന്റെ മകള്‍ വിവാഹിതയാകുന്നു, ഖദീജ റഹ്മാന് വരനാകുന്നത് റിയാസ്ദീന്‍ ഷെയ്ക്ക് മുഹമ്മദ്, ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു, ചടങ്ങിൽ പിങ്ക്, വെള്ളി നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം മാച്ചിംഗ് മാസ്കും ധരിച്ച് ഖതീജ റഹ്മാന്

സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്റെ വിവാഹനിശ്ചയം അത്യാഢംബര പൂർണമായി നടന്നു. ഓഡിയോ എഞ്ചിനീയറായ റിയാസ്ദീന്‍ ഷെയ്ക്ക് മുഹമ്മദാണ് എ.ആര്‍. റഹ്മാന്റെ മകള്‍ക്ക് വരനാകുന്നത്. ഇവന്റില്‍ നിന്ന് തന്നെയും നവവരനെയും അവതരിപ്പിക്കുന്ന ഒരു ചിത്ര കൊളാഷും ഖദീജ ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു.
ചടങ്ങിനായി ഖത്തീജ റഹ്മാന്‍ പിങ്ക്, വെള്ളി നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പം ആഭരണങ്ങളും മാലയും ധരിച്ചിരുന്നു. ഡിസംബര്‍ 29 ന് നടന്ന വിവാഹ നിശ്ചയത്തിന് മാച്ചിംഗ് മാസ്കും ധരിച്ചിരുന്നു.
ഇവന്റില്‍ നിന്നുള്ള റിയാസ്ദീന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നതിന് പകരം, തന്റെ പ്രതിശ്രുത വരന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ഖദീജ പോസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റിനോട് പ്രതികരിച്ച് നിരവധി താരങ്ങളും ആരാധകരും അഭിനന്ദന സന്ദേശങ്ങള്‍ അയച്ചു. 2019-ല്‍ മുംബൈയിലെ U2 പരിപാടിക്കിടെ ഖതീജ തന്റെ പിതാവിനൊപ്പം ഗാനം അലപിച്ചിരുന്നു. നെറ്റ്ഫ്ലിക്സ് ചിത്രമായ മിമിയിലെ 'റോക്ക് എ ബൈ ബേബി' എന്ന ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha
























