എന്റെ അമ്മയില്‍ നിന്ന് മാറി താമസിക്കാന്‍ കഴിവുള്ള ഒരാളല്ല ഞാന്‍.... വിവാഹത്തെ കുറിച്ച് സാറാ അലി ഖാന്റെ മറുപടി?

ബോളിവുഡിലെ നിരവധി ആരാധകരുള്ള യുവതാരമാണ് സാറാ അലി ഖാന്‍. ഇപ്പോള്‍ തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ച് മനസു തുറന്നിരിക്കുകയാണ് താരം. തന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറുള്ള ആളെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് സാറ വ്യക്തമാക്കിയത്.
എന്റെ അമ്മയ്‌ക്കൊപ്പം താമസിക്കാന്‍ തയാറുള്ള ആളെ മാത്രമേ ഞാന്‍ വിവാഹം കഴിക്കൂ. ഒരിക്കലും ഞാന്‍ അമ്മയെ ഉപേക്ഷിക്കില്ല. ഇന്റര്‍വ്യൂവിന് വരാന്‍ വസ്ത്രത്തിനു അനുസരിച്ച് വള ഇടുന്നതുപോലും അമ്മയുടെ സഹായമില്ലാതെ എനിക്കു ചെയ്യാനാവില്ല. എന്റെ അമ്മയില്‍ നിന്ന് മാറി താമസിക്കാന്‍ കഴിവുള്ള ഒരാളല്ല ഞാന്‍. എത്രത്തോളം ഞാന്‍ ഓടി മാറിയാലും, അമ്മയാണ് എന്റെ വീട്.
എല്ലാ ദിവസവും എനിക്കു തിരിച്ചു വരേണ്ടതായി വരും. സാറാ അലി ഖാന്‍ പറഞ്ഞു. നടി അമൃത സിങ്ങിന്റേയും നടന്‍ സെയ്ഫ് അലി ഖാന്റേയും മകളാണ് സാറ. ഇരുവരും വേര്‍പിരിഞ്ഞതിനു പിന്നാലെ അമൃതയ്‌ക്കൊപ്പമാണ് സാറാ താമസിക്കുന്നത്.
ധനുഷും അക്ഷയ് കുമാറും പ്രധാന വേഷങ്ങളില്‍ എത്തിയ അത്രംഗിരെ ആയിരുന്നു താരത്തിന്റെ പുതിയ ചിത്രം. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലക്ഷ്മണ്‍ ഉടേകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്കി കൗശലിന്റെ നായികയായാണ് സാറ ഇനി എത്തുക.
https://www.facebook.com/Malayalivartha
























