സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്ക്

സിനിമാ ചിത്രീകരണത്തിനിടെ നടന്‍ കൈലാഷിന് പരിക്കേറ്റു. 'പള്ളിമണി' എന്ന ചിത്രത്തിലെ നിര്‍ണായക ഫൈറ്റ് രംഗത്ത് ഡ്യൂപ്പിലാതെ ചാടിയപ്പോഴാണ് കൈലാഷിന് പരിക്ക് പറ്റിയതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം ചിത്രാഞ്ജലിയിലായിരുന്നു പള്ളിമണിയുടെ ചിത്രീകരണം. കൈലാഷിന് നിസാര പരിക്കേയുള്ളൂവെങ്കിലും ചിത്രത്തിന്‍റെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രണ്ടു ദിവസത്തിനുള്ളില്‍ കൈലാഷ് ചിത്രത്തിന്‍റെ ഭാഗമാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
കലാസംവിധായകനായി ശ്രദ്ധ നേടിയ അനില്‍ കുമ്ബഴ സംവിധാനം ചെയ്യുന്ന 'പള്ളിമണി'യില്‍ ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്ബതികളുടെയും അവരുടെ മക്കളുടെയും അതിജീവനത്തിന്‍റെ കഥയാണ് പറയുന്നത്. കൈലാഷിന് പുറമേ ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരും അഭിനയിക്കുന്നു.
https://www.facebook.com/Malayalivartha
























