നീയൊക്കെ ജിമ്മില്‍ പോയിട്ട് എന്ത് കാണിക്കാനാ എന്നതിന് മറുപടിയുമായി അമേയ

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് അമേയ. പുതു വര്‍ഷത്തില്‍ ഫിറ്റ്‌നസിന് പ്രധാന്യം നല്‍കാനുള്ള തീരുമാനത്തിലാണ് താരം. തന്റെ ആരാധകര്‍ക്കു കൂടി പ്രചോദനം പകര്‍ന്നുകൊണ്ട് അമേയ പങ്കുവച്ച ജിം ഫോട്ടോകളാണ് വൈറലാവുന്നത്.
'നീ ഒക്കെ ജിമ്മില്‍ പോയിട്ട് എന്ത് കാണിക്കാനാ, എന്ന് തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും നമ്മള്‍ ജീവിതത്തില്‍ നേരിടേണ്ടി വരും.. അത്തരത്തിലുള്ള ഒരു ആക്ഷേപങ്ങളും നമ്മളെ പിന്നോട്ട് വലിക്കരുത്, കളിയാക്കലുകള്‍ക്കും, പുച്ഛങ്ങള്‍ക്കും നാം മറുപടി പറയേണ്ടത് നമ്മുടെ വിജയത്തിലൂടെയാണ് നിങ്ങളില്‍ വിശ്വസിക്കൂ, ഒരിക്കലും തോറ്റുകൊടുക്കരുത്.' എന്ന അടിക്കുറിപ്പാണ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്.
ഷോട്ട്ഫിലിമുകളുടേയും കരിക്ക് സീരീസിലൂടെയുമാണ് അമേയ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. വൂള്‍ഫ്, മമ്മൂട്ടിയുടെ ദ് പ്രീസ്റ്റ് എന്നിവയാണ് നടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ സിനിമകള്‍.
https://www.facebook.com/Malayalivartha
























