ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു... കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്

ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു... കഴക്കൂട്ടം കിന്‍ഫ്ര പാര്‍ക്കിലുള്ള ചലച്ചിത്ര അക്കാദമി ഓഫീസിലെത്തിയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്.
ഏറ്റെടുത്തിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്നും മുന്നോട്ടു പോകാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ വേണമെന്നും രഞ്ജിത്ത് പറഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായില്ലെങ്കില്‍ ചലച്ചിത്ര മേള മുന്‍നിശ്ചയിച്ചത് പ്രകാരം നടത്തുമെന്നും രഞ്ജിത് പറഞ്ഞു.
സംവിധായകന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട് പോകുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്തുമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം ഒമിക്രോണ്‍ പശ്ചാതലത്തില്‍ രാജ്യാന്തര ചലച്ചിത്രമള മാറ്റിവയ്ക്കുന്നത് ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള നിയമനത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. നേരത്തെ കെപിഎസി ലളിത കൈകാര്യം ചെയ്ത ഈ പദവിയില്‍ അവര്‍ക്ക് പിന്‍ഗാമിയായി ഗായകന്‍ എം.ജി.ശ്രീകുമാറിനെ നിയമിക്കാന്‍ ആയിരുന്നു സിപിഎം സംസ്ഥാന സമിതിയിലുണ്ടായ ധാരണ.
"
https://www.facebook.com/Malayalivartha
























