ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ തനിക്ക് മറയ്ക്കാനായിട്ടുള്ളു... ഉര്‍വശിയുടെ തുറന്ന് പറച്ചില്‍

മലയാളത്തിലെ മികച്ച നടികളില്‍ ഹാസ്യവും സീരിയസ് റോളുകളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടിയാണ് ഉര്‍വശി. സിനിമ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ് താരം. ഒരിക്കലും സൂപ്പര്‍ താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താനെന്ന് ഉര്‍വശി.ഒരു നടന്റെ അല്ല സംവിധായകന്റെ നായികയായാണ് താന്‍ സിനിമയില്‍ അഭിനയിക്കാറുള്ളത്.
ഒരിക്കലും സൂപ്പര്‍താരങ്ങളെ ഡിപ്പെന്‍ഡ് ചെയ്യുന്ന നായികയായിരുന്നില്ല താന്‍. ബോധപൂര്‍വ്വം താന്‍ ആയതല്ല, അതങ്ങനെ സംഭവിച്ചതാണ്. തനിക്കായി കഥാപാത്രങ്ങള്‍ ഉണ്ടാക്കാനുള്ള സംവിധായകര്‍ ഇവിടെയുണ്ടായിരുന്നു. അക്കാര്യത്തില്‍ ചിലര്‍ക്ക് ഇഷ്ടക്കേടുകളുണ്ട്. താനൊരിക്കലും ഒരു നടന്റേയും നായികയായിരുന്നില്ല. താന്‍ സംവിധായകരുടെ നായികയായിരുന്നു.
ആ പടം കൊണ്ട് തനിക്കെന്ത് നേട്ടമുണ്ടാവും എന്ന് മാത്രം ചിന്തിക്കുന്നയാളല്ല താന്‍. ചിത്രത്തിലെ ഹീറോ ആരാണെന്ന് ചോദിക്കാറില്ല. അതേ പോലെ തന്നേക്കാളും പ്രാധാന്യമുള്ള വേഷം മറ്റാരെങ്കിലും ചെയ്യുന്നുണ്ടോയെന്നും ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോയെന്ന് ചോദിച്ചിട്ടില്ലെന്നും ഉര്‍വശി പറയുന്നു.
ജീവിതത്തില്‍ എപ്പോഴും സത്യസന്ധത നിലനിര്‍ത്താനായി ശ്രമിക്കാറുള്ളയാളാണ് താന്‍. ജീവിതത്തില്‍ വളരെ കുറച്ച് കാര്യങ്ങളേ തനിക്ക് മറയ്ക്കാനായിട്ടുള്ളു എന്നും ഉര്‍വശി പറയുന്നു. കേശു ഈ വീടിന്റെ നാഥന്‍ ആണ് ഉര്‍വശിയുടെതായി അടുത്തിടെ റിലീസ് ചെയ്ത ചിത്രം.
https://www.facebook.com/Malayalivartha
























