പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല; ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ലെന്ന് കനിഹ

മലയാള സിനിമയ്ക്ക് പ്രിയപ്പെട്ട നായികയാണ് കനിഹ. പഴശിരാജ, ഹൗ ഓള്‍ഡ് ആര്‍ യു, മൈലാഞ്ചി മൊഞ്ചുളള വീട് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കനിഹയ്ക്കു സാധിച്ചു. ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍താരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു.
ബോള്‍ഡായ കഥാപാത്രങ്ങളായാണ് കനിഹയെ പലപ്പോഴും സ്‌ക്രീനില്‍ കാണാറുളളത്. മമ്മൂക്കയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, മോഹലാലിന്റെ ഡ്രാമ തുടങ്ങിയ ചിത്രങ്ങളില്‍ കനിഹ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വസ്ത്രത്തെ കുറിച്ച് താരം പറയുന്ന വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ധരിച്ച വസ്ത്രങ്ങള്‍ വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുന്ന ആളാണ് ഞാന്‍. പുത്തന്‍ വസ്ത്രങ്ങള്‍ മാത്രമെ ധരിക്കൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല. ബ്രാന്റഡ് വസ്ത്രങ്ങള്‍ നിറഞ്ഞ അലമാരയും എനിക്കില്ല. അങ്ങനൊന്ന് വേണമെന്ന് തോന്നിയിട്ടുമില്ല. നടിമാര്‍ വസ്ത്രം ധരിക്കേണ്ട രീതി ഇങ്ങനെയാണ് എന്നൊന്നുമില്ലല്ലോ, അവനവന് കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ധരിക്കണം എന്ന പോളിസിയാണ് എനിക്കുള്ളത് എന്നാണ് താരം പറയുന്നത്.
ബ്രോ ഡാഡിയാണ് കനിഹ അഭിനയിച്ച് ഇനി റിലീസിനെത്താനുള്ള ഏറ്റവും പുതിയ സിനിമ. മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന സിനിമ ജനുവരി 26ന് ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്യുന്നത്. മീന, ലാലു അലക്‌സ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ബ്രോ ഡാഡി.
https://www.facebook.com/Malayalivartha
























