‘സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. മാധ്യമങ്ങളും സുഹൃത്തുക്കളും ആ ചിത്രം പ്രചരിപ്പിക്കരുത്...' സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പങ്കുവയ്ക്കരുത്, അഭ്യർത്ഥിച്ച് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് രംഗത്ത് എത്തിയിരിക്കുകയാണ്. സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. അതിനാൽ മാധ്യമങ്ങളും സുഹൃത്തുക്കളും ആ ചിത്രം പ്രചരിപ്പിക്കരുതെന്ന് ജാക്വിലിൻ ഇൻസ്റ്റാഗ്രാമിൽ കുറിക്കുകയുണ്ടായി.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് സാമ്പത്തിക തട്ടിപ്പ് കേസിൽ ജാക്വിലിനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എന്നാൽ നടിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ വെളിപ്പെടുത്തൽ. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ജാക്വിലിൻ അഭ്യർത്ഥനയുമായി രംഗത്തെത്തിയത്.
‘സ്വകാര്യതയിലേക്കും വ്യക്തി സ്വാതന്ത്ര്യത്തിലേക്കുമുള്ള കടന്നുകയറ്റമാണിത്. മാധ്യമങ്ങളും സുഹൃത്തുക്കളും ആ ചിത്രം പ്രചരിപ്പിക്കരുത്. ഈ രാജ്യം എനിക്കു വളരെ അധികം സ്നേഹവും ബഹുമാനവും നൽകി. എന്നാൽ ഇപ്പോൾ കടന്നു പോകുന്നത് മോശം അനുഭവങ്ങളിലൂടെയാണ്. ഉടൻ തന്നെ തിരിച്ചുവരും. നിങ്ങൾ സ്നേഹിക്കുന്നവർക്കുവേണ്ടി ചെയ്യുന്നതുപോലെ എനിക്കുവേണ്ടിയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’, എന്നാണ് ജാക്വിലിൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അതേസമയം 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ് സുകേഷും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ പിടികൂടിയത്. ഇതിനിടെയാണ് ജ്വാക്വിലിനുമായി സുകാഷ് അടുത്ത ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയത്. പിന്നാലെ ജാക്വിലിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha
























