ഇത് എന്ത് കോലം...!!! ആളെ മനസിലാകില്ലല്ലോ.....,തലമുടിയിൽ ആഫ്രിക്കൻ പരീക്ഷണങ്ങൾ, അമൃതയുടെ മേക്കോവർ വീഡിയോ സൈബര്‍ ലോകത്ത് വമ്പൻ ഹിറ്റ്..
ഗായികയായി പ്രേക്ഷക ഹൃദയം കീഴടക്കി മലയാളികളികളുടെ മനസില്‍ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തലമുടിയില്‍ ആഫ്രിക്കക്കാരുടെ വിവിധ ഹെയർസ്റ്റൈലുകളാണ് അമൃത പരീക്ഷിക്കുന്നത്.
ദുബായിലെത്തിയ താരം, അവിടെയുള്ള ആഫ്രോ ബ്യൂട്ടി സലൂണിൽ നിന്നാണ് തലമുടിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ നടത്തുന്നത്. ഇതിന്റെ വീഡിയോ അമൃത തന്നെയാണ് തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. മേക്കോവർ വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
ഓരോ രീതിയും പരീക്ഷിച്ച് ഒടുവിൽ ഏത് ഹെയർ സ്റ്റൈലാണ് വേണ്ടതെന്ന് തീരുമാനിക്കുന്നതു വീഡിയോയിൽ കാണാം. ഒടുവില്‍ കറുപ്പിലും ഗോൾഡൻ നിറത്തിലുമുള്ള മുടിയിഴകൾ ചേർത്താണ് പുത്തൻ ലുക്ക് തയ്യാറാക്കിയത്. മണിക്കൂറിലധികം സമയമെടുത്ത് ചെയ്ത പുത്തന്‍ ഹെയർസ്റ്റൈൽ പ്രേക്ഷകർക്ക് വിശദമായി പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha