അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി പത്മപ്രിയ; അമ്മ അതിജീവിച്ച വ്യക്തിക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാണെന്നു പത്മപ്രിയ

നടി ആക്രമിക്കപ്പെട്ട കേസില്‍ താര സംഘടനയായ 'അമ്മ'യ്‌ക്കെതിരെ വിമര്‍ശനവുമായി നടി പത്മപ്രിയ. അമ്മ അതിജീവിച്ച വ്യക്തിക്കൊപ്പമാണെന്ന് പറയുന്നത് വെറുതെയാണെന്നു പത്മപ്രിയ പറഞ്ഞു. നടിയെ ആക്രമിച്ച കേസിന്റെ പേരില്‍ അമ്മയില്‍ നിന്നും പുറത്തുപോയ നടിമാരെ തിരിച്ചെടുക്കണമെന്നും, പുറത്തുപോയവര്‍ പുതിയ അംഗത്വ അപേക്ഷ നല്‍കണമെന്നാണ് അമ്മയുടെ നിലപാടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുസിസി അംഗങ്ങളായ പാര്‍വതി, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരന്‍, സംവിധായിക അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ക്കൊപ്പം ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പരാതികള്‍ കേള്‍ക്കുന്നതിനായി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.
https://www.facebook.com/Malayalivartha
























