പേരിന് പുതിയ ഭാവം നല്കി ലെന...
ഭാഗ്യം പ്രതീക്ഷിച്ച് താരങ്ങള്‍ പേര് മാറ്റുന്നത് സാധാരണയാണ്. ഇപ്പോഴിതാ സിനിമയിലും ജീവിതത്തിലും കൂടുതല്‍ മികവിന് വേണ്ടി നടി ലെന തന്റെ പേര് പരിഷ്കരിച്ചിരിക്കുകയാണ്. പേരിന്റെ സ്പെല്ലിങിലാണ് താരം മാറ്റം വരുത്തിയിരിക്കുന്നത്. ഇംഗ്ലീഷില്‍ ഒരു 'എ'(അ) കൂടി ചേര്‍ത്താണ് പേര് പരിഷ്കരിച്ചത്. ‘LENAA’ എന്നാണ് പുതിയ പേര്.
ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറയുന്നു. പേരില്‍ മാറ്റം വരുത്തിയ കാര്യം ലെന സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ലെന ആദ്യം വെള്ളിത്തിരിയില്‍ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് എന്നീ സിനിമകളില്‍ അഭിനയിച്ചു.
മലയാളം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമ ലെനയുടെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കി
എന്ന് നിന്റെ മൊയ്തീന് എന്ന സിനിമയില്‍ ലെന അവതരിപ്പിച്ച പാത്തുമ്മ എന്ന കഥാപത്രം ഏറെ ശ്രദ്ധ നേടി. അടുത്തിടെ റോമയും തന്റെ ഇംഗ്ലിഷ് പേരില്‍ വ എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു.
https://www.facebook.com/Malayalivartha