അത് പലർക്കും മനസ്സിലായതേയില്ല...!!! മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങിനടക്കാൻ നാണമില്ലേ എന്നു ചോദിച്ചവർ വരെയുണ്ട്, സഹിക്കാൻ വയ്യാതെയായപ്പോൾ ഞാൻ പ്രതികരിച്ചു, തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് ജൂഹി രുസ്തഗി

പ്രേക്ഷകരുടെ പ്രിയ തരമാണ് ജൂഹി രുസ്തഗി. ഉപ്പും മുളകും എന്ന എന്റർടൈൻനെമെന്റ് ഷോയിൽ ജൂഹി രുസ്തഗി അവതരിപ്പിച്ച ലച്ചു എന്ന കഥാപാത്രത്തെ പ്രായഭേദമന്യേ ഞെഞ്ചിലേറ്റിയവരാണ് മലയാളികൾ. ലച്ചു എന്ന കഥാപാത്രത്തിന്റെ കല്യാണം വൈറലായിരുന്നു.എന്നാൽ അതിന് ശേഷം പുറത്ത് പോയപ്പോൾ ഉണ്ടായ അനുഭവത്തെ പറ്റിയാണ് താരം ആരാധകരുമായി പങ്കുവയ്ക്കുന്നത്. താരം പറയുന്നത് ഇങ്ങനെയാണ്.
ഭയ്യക്കൊപ്പം പുറത്തുപോയപ്പോൾ ‘മറ്റൊരുത്തനെ കെട്ടിയിട്ട് ഇവന്റെ കൂടെ കറങ്ങിനടക്കാൻ നാണമില്ലേ’ എന്നു ചോദിച്ചവർ വരെയുണ്ട്. സഹിക്കാൻ വയ്യാതെയായപ്പോൾ ഞാൻ ലൈവ് വീഡിയോയിലൂടെ പ്രതികരിച്ചു. ഫാഷൻ ഡിസൈനിങ് ആണ് ഞാൻ പഠിച്ചത്. പഠനം മുടങ്ങുമെന്നോർത്താണ് സീരിയലിൽ നിന്ന് പിന്മാറിയത്.
സീരിയല്‍ കല്യാണം മാത്രമാണ് അതെന്ന് പലർക്കും മനസ്സിലായതേയില്ല. ഹൽദി, തലേദിവസത്തെ റിസപ്ഷൻ, കല്യാണം എല്ലാം കൂടി രണ്ടാഴ്ചത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. പക്ഷേ, സീരിയലിൽ കല്യാണം കണ്ട പലരും യഥാർഥത്തിൽ എന്റെ കല്യാണം കഴിഞ്ഞെന്നാണ് തെറ്റിധരിച്ചത്. ഫേക്ക് ന്യൂസുകൾ, ട്രോളുകൾ... സോഷ്യൽ മീഡിയ എന്നെ ശരിക്കും കെട്ടിച്ചയച്ചു. ഞാനോ എന്റെ വീട്ടുകാരോ അറിയാത്ത എന്റെ കല്യാണത്തിന്റെ ഇൻവിറ്റേഷൻ ലെറ്റർ വീട്ടിൽ വന്നിട്ടുണ്ടെന്നും താരം പറയുന്നു.
അമ്മയുടെ മരണത്തിന്റെ ഒറ്റപ്പെടലിനിടെ കോവിഡും ക്വാറന്റൈനും കിട്ടി. ചോറ്റാനിക്കരയിലെ അമ്മവീട്ടിലായിരുന്നു അമ്മയുടെ അന്ത്യകർമങ്ങൾ നടത്തിയത്. അവിടെ നിന്ന് തിരികെ ഫ്ലാറ്റിലെത്തിയതിനു പിന്നാലെ ഭയ്യയ്ക്ക് കോവിഡ് വന്നു. ഭയ്യ നെഗറ്റീവായപ്പോഴേക്കും ഞാൻ കോവിഡ് പോസിറ്റാവായി. വല്ലാത്ത ഒറ്റപ്പെടലായി രുന്നു ആ ദിവസങ്ങളിൽ. ഇപ്പോൾ വീടു മാനേജ്മെന്റ് ‘അപ്നാ അപ്നാ’ ആണ്. കുക്കിങ്ങും ക്ലീനിങ്ങുമെല്ലാം ഞാൻ തന്നെ. ചില ദിവസം തൈരു മുളകു കൊണ്ടാട്ടമാകും സ്പെഷൽ. സമയം കിട്ടുമ്പോൾ തകർത്തു പാചകം ചെയ്യുമെന്നും നോർത്തിന്ത്യൻ ഭക്ഷണമാണ് കൂടുതൽ പ്രിയമെന്നും ജൂഹി രുസ്തഗി പറഞ്ഞു.
https://www.facebook.com/Malayalivartha
























