12 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു...!! മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍, ഞാന്‍ ഗന്ധര്‍വനി'ലെ താരം വിവാഹമോചിതനാകുന്നു, മുംബൈയിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുന്നു, അഭിമുഖത്തിൽ വെളിപ്പെടുത്തലുമായി നടന്‍ നിതീഷ് ഭരദ്വാജ്

വിവാഹമോചിതനാകുന്നു എന്ന് വെളിപ്പെടുത്തി ഞാന്‍ ഗന്ധര്‍വനി'ലെ താരം നടന്‍ നിതീഷ് ഭരദ്വാജ്.ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു നിതീഷ് വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ചത്. 12 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിതയും വേര്‍പിരിയുന്നത്. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. 2019 സെപ്റ്റംബറിലാണ് നിതീഷ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്.
മുംബൈയിലെ കുടുംബകോടതിയില്‍ വിവാഹമോചനത്തിനുള്ള കേസ് നടന്നുകൊണ്ടിരിക്കുകയാണെന്നും വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് പുറംലോകത്തെ അറിയിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നും നിതീഷ് പറയുന്നു. ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടിവരിക. വേര്‍പിരിയുകയാണെങ്കില്‍ പോലും കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നടന്‍റെ ആദ്യഭാര്യയിലുണ്ടായ രണ്ട് കുട്ടികള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്. മോനിഷ പട്ടേല്‍ ആണ് ആദ്യ ഭാര്യ. 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിഞ്ഞു. പിന്നീട് 2009ല്‍ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന സ്മിത ഗേറ്റിനെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഇരട്ടക്കുട്ടികളുണ്ട്.
https://www.facebook.com/Malayalivartha
























