ഇരുവരും വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ല! അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്... അത് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളാണ്... വിവാഹമോചന വാർത്തയ്ക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് ധനുഷിന്റെ പിതാവ്

കഴിഞ്ഞ ദിവസമായിരുന്നു നടന്‍ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വേര്‍പിരിയുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. ദമ്പതിമാര്‍ എന്ന നിലയില്‍ ഐശ്വര്യയും താനും പിരിയുന്നതിനും സമയമെടുത്ത് വ്യക്തികളെന്ന നിലയില്‍ ഞങ്ങളെ നന്നായി മനസ്സിലാക്കാനും തീരുമാനിച്ചുവെന്നുമാണ് ധനുഷ് വ്യക്തമാക്കിയത്.
ഇരുവരും സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിവരം പങ്കുവച്ചത്. 2004 നവംബര്‍ 18-നായിരുന്നു ഐശ്വര്യയുടെയും ധനുഷിന്റെയും വിവാഹം. രണ്ട് ആണ്‍കുട്ടികളാണ് ഇരുവര്‍ക്കുമുള്ളത്.
എന്നാലിപ്പോഴിതാ ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്ന് പറയുകയാണ് ധനുഷിന്റെ പിതാവ് കസ്തൂരി രാജ. അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. അത് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളാണ്. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ല. ധനുഷും ഐശ്വര്യയും ഇപ്പോള്‍ ചെന്നൈയിലില്ല, ഹൈദരാബാദിലാണ്. ഇരുവരെയും ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു- കസ്തൂരി രാജ പറഞ്ഞു.
https://www.facebook.com/Malayalivartha
























