മോശം കമന്റിട്ട ആള്‍ക്ക് മറുപടി നല്‍കിയ നടന്‍ കൃഷ്ണകുമാറിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ ഒരു താരമാണ് നടന്‍ കൃഷ്ണകുമാര്‍. സൗബിന്‍ ഷാഹിര്‍ നായകനാകുന്ന ചിത്രം 'കള്ളന്‍ ഡിസൂസ'യില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട് നടന്‍ കൃഷ്ണകുമാറും. ജോര്‍ജ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കൃഷ്ണകുമാര്‍ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ തന്റെ കാരക്ടര്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ നടന്റെ പോസ്റ്റിന് നേരെ ട്രോളുകളുമുയര്‍ന്നു. എന്നാല്‍, തന്നെ കളിയാക്കിയ ആള്‍ക്ക് ചുട്ട മറുപടി തന്നെയാണ് അദ്ദേഹവും നല്‍കിയിരിക്കുന്നത്.
'ക്രി സംഘി ആയിട്ടാണോ' എന്നായിരുന്നു ചോദ്യം. എന്നാല്‍ ഒട്ടും വൈകാതെ തന്നെ കൃഷ്ണകുമാറിന്റെ മറുപടിയും വന്നു. 'കഥാപാത്രം ക്രി ആണ്, നടന്‍ സംഘിയും' എന്ന്. നിരവധി പേരാണ് താരത്തിന്റെ കമന്റിനെ അഭിനന്ദിച്ചെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























