തിരിമാലി പേരുപോലെ അത്ര മോശമല്ല... തിരിമാലിക്ക് കുടുംബസമേതം ആസ്വദിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റ്

ബിബിന്‍ ജോര്‍ജ്, ജോണി ആന്റണി, ധര്‍മ്മജന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന തിരിമാലി ജനുവരി 27ന് റിലീസ് ചെയ്യും. കുടുംബസമേതം ആസ്വദിക്കാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ ക്ലീന്‍ യൂ സര്‍ട്ടിഫിക്കറ്റുമായാണ് തിരിമാലി പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
കഥയിലും ദൃശ്യപരിചരണത്തിലും ഒരുപോലെ മികവുപുലര്‍ത്തിയ സിനിമയെന്നാണ് ബോര്‍ഡ് അംഗങ്ങളുടെ അഭിപ്രായം എന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സ് നിര്‍മ്മിച്ച സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തതത്. സംവിധായകനൊപ്പം തിരക്കഥ എഴുതിയത് സേവ്യര്‍ അലക്‌സ് ആണ്.
ഹരീഷ് കണാരന്‍, സലിംകുമാര്‍, ഇന്നസെന്റ്, അന്ന രേഷ്മ രാജന്‍, അസീസ് നെടുമങ്ങാട്, നസീര്‍ സംക്രാന്തി തുടങ്ങി നീണ്ട താരനിര തിരിമാലിയിലുണ്ട്. നേപ്പാള്‍ സൂപ്പര്‍ താരം സ്വസ്തിമ കട്ക തിരിമാലിയിലൂടെ മലയാളത്തിലെത്തും. ഛായാഗ്രഹണം ഫൈസല്‍ അലി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത് ശ്രീജിത്ത് ഇടവന. ഗാനരചന നിര്‍വഹിച്ചത് വിവേക് മുഴക്കുന്ന്.
കെ.എസ്. ഹരിശങ്കര്‍ പാടിയ തിരമാലിയിലെ ആദ്യഗാനം ഇന്ന് വൈകിട്ട് അഞ്ചിന് സൈന മ്യൂസിക് യൂട്യൂബ് ചാനല്‍ റിലീസ് ചെയ്യും. ബിജിബാല്‍ സുനീതി ചൗഹാന്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിന്ദി ഗാനവും തിരിമാലിയിലുണ്ട്. എഡിറ്റിങ് വി. സാജന്‍. ബാദുഷയാണ് പ്രൊജക്റ്റ് ഡിസൈനര്‍. എക്‌സ്‌ക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഷാദ്. പി.ആര്‍.ഒ. വാഴൂര്‍ ജോസ്, മഞ്ജു ഗോപിനാഥ്.
https://www.facebook.com/Malayalivartha
























