അന്വേഷണഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനക്കേസ്... ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു..... ദിലീപടക്കം അഞ്ച് പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്, ചോദ്യം ചെയ്യല്‍ ഒറ്റയ്ക്കിരുത്തി, ആവശ്യമെങ്കില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒരുക്കിയ അഞ്ച് മുറികളില്‍ , കേസില്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി

അന്വേഷണഉദ്യോഗസ്ഥര്‍ക്കെതിരായ ഗൂഢാലോചനക്കേസ്... ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു..... ദിലീപടക്കം അഞ്ച് പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്, ചോദ്യം ചെയ്യല്‍ ഒറ്റയ്ക്കിരുത്തി, ആവശ്യമെങ്കില്‍ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും, ചോദ്യം ചെയ്യല്‍ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒരുക്കിയ അഞ്ച് മുറികളില്‍ , കേസില്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് കോടതി അനുമതി. ചോദ്യം ചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തും.
ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സൂരജ്, ബന്ധു അപ്പുവെന്ന കൃഷ്ണ പ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹാജരായിട്ടുണ്ട്. രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെയാണ് ചോദ്യം ചെയ്യല്‍. ആദ്യഘട്ടത്തില്‍ പ്രതികളെ പ്രത്യേകം ചോദ്യം ചെയ്യും. ഇതിനായി ഉദ്യോഗസ്ഥരെ വിവിധ ടീമുകളാക്കി തിരിച്ചു. അതിനുശേഷം ഒന്നിച്ചിരുത്തി ചോദ്യം ചെയ്തേക്കും.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഗൗരവമുള്ളതാണ്. പ്രോസിക്യൂഷന്‍ ഹാജരാക്കിയ ചില രേഖകള്‍ അലോസരപ്പെടുത്തുന്നതാണ്. നിലവില്‍ ലഭിച്ച തെളിവുകള്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയ ആലുവ സ്വദേശി ശരതിനെ കേസില്‍ പ്രതിയാക്കിയിട്ടില്ലാത്തതിനാല്‍ ജാമ്യഹര്‍ജി 27-നു പരിഗണിക്കാന്‍ മാറ്റി. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലാണ് പുതിയ കേസിലേക്കു നയിച്ചത്.
" f
https://www.facebook.com/Malayalivartha























