നടൻ ജയറാമിന് കോവിഡ് സ്ഥിരീകരിച്ചു! താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും ജയറാം

നടന്മാരായ മമ്മൂട്ടി, ദുൽഖർ സൽമാൻ, സുരേഷ് ഗോപി തുടങ്ങിയവർക്ക് പിന്നാലെ
നടൻ ജയറാമിനും കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് കോവിഡ് ബാധിതനായ വിവരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.
വൈറസ് നമുക്കിടയിൽ തന്നെയുണ്ടെന്ന ഓർമപ്പെടുത്തലാണ് ഇതെന്നും താനുമായി സമ്പർക്കത്തിലുണ്ടായിരുന്നവർ ഐസൊലേഷനിൽ പോവണമെന്നും ലക്ഷണങ്ങൾ കണ്ടാൽ ടെസ്റ്റ് ചെയ്യണമെന്നും ജയറാം സമൂഹമാധ്യമങ്ങളിൽ കുറിച്ചു. താൻ ചികിത്സ തുടങ്ങിയെന്നും താരം അറിയിച്ചു.
https://www.facebook.com/Malayalivartha























