പുതിയ വാഹനം സ്വന്തമാക്കി ആശിഖ് അബുവും റിമാ കല്ലിങ്കലും, ഇവരുടെ ഗ്യാരേജിലെക്ക് എത്തിയത് ആഡംബരപൂര്‍ണമായ വോള്‍വോ എക്സ്സി 90
മലയാളത്തിന്റെ സൂപ്പർഹിറ്റ് സംവിധായകന് ആശിഖ് അബും ഭാര്യയും നടിയുമായ റിമാ കല്ലിങ്കലും ചേര്‍ന്ന് പുതിയ വാഹനം സ്വന്തമാക്കി. വോള്‍വോയുടെ കൊച്ചി ഷോറൂമില്‍ നിന്നാണ് ഇരുവരും വാഹനം സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം റിമാ ബിഎംഡബ്ല്യു 3 സീരിസ് ഗാരിജിലെത്തിച്ചിരുന്നു. അതിന് പിന്നാലെയാണ് ആശിഖ് അബു വോള്‍വോ വാങ്ങുന്നത്.
വോള്‍വോയുടെ 89 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും ആഡംബരപൂര്‍ണമായ വാഹനമാണ് എക്സ്സി 90. ക്രാഷ് ടെസ്റ്റും റോള്ഓവെര് ടെസ്റ്റും തുടങ്ങി പല സുരക്ഷ പരീക്ഷകളിലും ഒന്നാമനായി ലോകത്തിലെ ഏറ്റവും സുരക്ഷിത എസ്യുവികളിലൊന്ന് എന്ന പേര് സ്വന്തമാക്കിയ വാഹനമാണ് എക്സ്സി 90. ഏകദേശം 90.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്സ്ഷോറൂം വില.
https://www.facebook.com/Malayalivartha