സഹോദരന് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകള്‍ അറിയിച്ച് മീര ജാസ്മിന്‍

നീണ്ട ഇടവേളയ്ക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മീര ജാസ്മിന്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'മകള്‍' എന്ന സിനിമയിലൂടെയാണ് മീരയുടെ മടങ്ങിവരവ്. ഇപ്പോള്‍ സഹോദരന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി മീര ജാസ്മിന്‍ കുറിച്ചിരിക്കുകയാണ്. 'എന്റെ ഭാഗ്യമായ, മൂത്ത സഹോദരന്റെ ജന്മദിനമായിരുന്നു.
നിന്റെ ആരോഗ്യത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി എപ്പോഴും ഞാന്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ലവ് യു ജോയ് മോന്‍ കുട്ടാ.' സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ച് മീര കുറിച്ചു. പഴയതിനേക്കാള്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ടെന്നായിരുന്നു തിരിച്ചുവരവിലെ ചിത്രങ്ങള്‍ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ പറഞ്ഞത്.
അടുത്തിടെ കാരവാനില്‍ നിന്നുള്ള താരത്തിന്റെ ഡാന്‍സും വൈറലായിരുന്നു. ജയറാമിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് പ്രിയതാരത്തിന് തിരിച്ചുവരവ്. ചിത്രത്തില്‍ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha























