നിഷ്കളങ്കമായ ആ ചിരി കണ്ടോ?.. കുട്ടിക്കാലത്തെ കുഞ്ഞു പിഷാരടി, ദേഹത്തുകൂടെ ചാടിമറിഞ്ഞ് അണ്ണാൻ കുഞ്ഞ് ബജരംഗൻ, കുത്തിപ്പൊക്കൽ ചലഞ്ച് വീഡിയോ പങ്കുവെച്ച് താരം..!!!

കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമകളിലും പ്രേക്ഷകരെ കൈയ്യിലെടുക്കാൻ രമേഷ് പിഷാരടി എന്ന കലാകാരനാണ് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ പിഷാരടി പങ്കുവച്ച പഴയൊരു വീഡിയോയാണ് ശ്രദ്ധേടുന്നത്.
കുട്ടിക്കാലത്തെ വീഡിയോയാണ് രമേഷ് പിഷാരടി പങ്കുവച്ചിരിക്കുന്നത്. ഒപ്പം തന്റെ പെറ്റായ ബജരംഗൻ എന്ന അണ്ണാനും ഉണ്ട്. 'ഈ വീഡിയോയെ കുറിച്ച് ഒരുപാട് കഥകളും ഓർമ്മകളും ഉണ്ട്. എന്റെ വളർത്തുമൃഗമായ അണ്ണാൻ 'ബജരംഗൻ' @soubinshahir കുത്തിപ്പൊക്കൽ ചലഞ്ച്', എന്നാണ് പിഷാരടി വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha























