മലയാളികളുടെ നാഗകന്യക വിവാഹിതയായി, വരൻ മലയാളിയായ സുരാജ് നമ്പ്യാര്‍, വിവാഹത്തില്‍ പങ്കെടുത്ത് ബോളിവുഡ് താരങ്ങൾ

നാഗകന്യക എന്ന പരമ്പരയിലൂടെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതയാണ് മൗനി റോയി. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നടി മൗനി റോയിയും വ്യവസായി സുരാജ് നമ്പ്യാരും വിവാഹിതരായിരിക്കുകയാണ്. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. മലയാളി ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്.
ബോളിവുഡിലെ സുഹൃത്തുക്കള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തി. കഴിഞ്ഞ ദിവസം തന്നെ മൗനി റോയിയുടെയും സുരാജ് നമ്പ്യാരുടെയും വിവാഹചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. മലയാളി, ബംഗാളി വിവാഹ ചടങ്ങുകളാണ് നടന്നത്. മന്ദിര ബേദി അടക്കമുള്ളവര്‍ മൗനി റോയിക്കും സുരാജ് നമ്പ്യാരിനും ആശംസകള്‍ നേര്‍ത്ത് രംഗത്ത് എത്തി.
ഇരുവരുടെയും വിവാഹ ഫോട്ടോയും മന്ദിര ബേദി പങ്കുവെച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം തന്നെ മൗനി റോയിയുടെയും സുരാജ് നമ്പ്യാരുടെയും വിവാഹചടങ്ങുകള്‍ക്ക് തുടക്കമായിരുന്നു. മലയാളി, ബംഗാളി വിവാഹ ചടങ്ങുകളാണ് നടന്നത്. മന്ദിര ബേദി അടക്കമുള്ളവര്‍ മൗനി റോയിക്കും സുരാജ് നമ്പ്യാരിനും ആശംസകള്‍ നേര്‍ത്ത് രംഗത്ത് എത്തി. ഇരുവരുടെയും വിവാഹ ഫോട്ടോയും മന്ദിര ബേദി പങ്കുവെച്ചിട്ടുണ്ട്.
കഥക് നര്‍ത്തികയായിട്ടാണ് ആദ്യം മൗനി റോയി ശ്രദ്ധ നേടുന്നത്. 'റണ്‍' എന്ന സിനിമയില്‍ മൗനി റോയി ആയിട്ടുതന്നെ അതിഥി വേഷത്തില്‍ എത്തിയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 'ഹീറോ ഹിറ്റ്‍ലെര്‍ ഇൻ ലവ്' എന്ന പഞ്ചാബി ചിത്രത്തിലും മൗനി റോയ് അഭിനയിച്ചു. ചുരുങ്ങിയ കാലത്തില്‍ ഹിറ്റുകളുടെ ഭാഗമായ മൗനി റോയിയും ദുബായിയിലെ ബാങ്കറായ മലയാളി സുരാജ് നമ്പ്യാരുമായി കുറച്ചുകാലമായി പ്രണയത്തിലായിരുന്നു.
https://www.facebook.com/Malayalivartha























