അനുശ്രീയെ കലാമണ്ഡലം രാജശ്രീ ആക്കാന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ലാല്‍ ജോസ്

യുവനടന്‍മാരില്‍ പ്രമുഖര്‍ക്കൊപ്പമെല്ലാം നായികയായി എത്തിയിട്ടുള്ള നടിയാണ് അനുശ്രീ. ഡയമണ്ട് നെക്ലേസ് എന്ന ചത്രത്തിലെ കലാമണ്ഡലം രാജശ്രീയായി അനുശ്രീയെ തീരുമാനിച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കി ലാല്‍ജോസ്. ഒരു ചാനല്‍ പ്രോഗ്രാമിലാണ് അനുശ്രീയെ ആദ്യമായി കാണുന്നത്.
ഓഡിഷനുള്ള അനുശ്രീയുടെ വരവ് ഇപ്പോഴും ഓര്‍മ്മയുണ്ട്. മറ്റുള്ളവര്‍ വലിയ മേക്കപ്പ് ഒക്കെ ഇട്ട് വന്നപ്പോള്‍ ഒരു ഹവായ് ചെരുപ്പുമിട്ടാണ് അനുശ്രീ കയറി വന്നത്. കൂള്‍ ആയി മുന്നിലിരുന്നു. 'ഈ സിനിമയിലേക്ക് അനുശ്രീയെ ഞാന്‍ സെലക്ട് ചെയ്തില്ലെങ്കില്‍ എന്തു തോന്നും' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ അടുത്ത നിമിഷം ഉത്തരം വന്നു.
'ലാല്‍ജോസ് സാറല്ലെങ്കില്‍ മറ്റൊരു സാര്‍ എന്നെ തിരഞ്ഞെടുക്കും. നടിയാകാന്‍ വിധിയുണ്ടെങ്കില്‍ ഞാന്‍ നടിയാകും.' കേള്‍ക്കുമ്‌ബോള്‍ ഒരു മണ്ടൂസ് മറുപടിയായി തോന്നും. പക്ഷേ, അതൊരു ബുദ്ധിമതിയായ പെണ്‍കുട്ടിയുടെ ആത്മവിശ്വാസം നിറഞ്ഞ ഉത്തരമാണ്.
ഡയമണ്ട് നെക്ലെയ്‌സിലെ കലാമണ്ഡലം രാജശ്രീയും അതുപോലെ ബുദ്ധിമതിയായ, ആത്മവിശ്വാസമുള്ള പെണ്‍കുട്ടിയാണ് എന്നായിരുന്നു ലാല്‍ജോസിന്റെ മറുപടി.
https://www.facebook.com/Malayalivartha























