മാലി ദ്വീപില്‍ അവധിയാഘോഷിച്ച് മാളവിക മോഹനന്‍...

പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടെത്തി മലയാളികളുടെ മനം കവര്‍ന്ന നടിയാണ് മാളവിക മോഹനന്‍.മാലിദ്വീപില്‍ അവധിയാഘോഷിക്കുകയാണ് താരമിപ്പോള്‍. കടല്‍ത്തീരത്ത് നില്‍ക്കുന്നതും വെള്ളത്തില്‍ കിടക്കുന്നതുമായ ചിത്രങ്ങള്‍ മാളവിക ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. മനോഹരമായ ബിക്കിനും മോണിക്കിനിയുമാണ് മാളവിക ധരിച്ചിരിക്കുന്നത്.
സെലിബ്രിറ്റികളുടെ ഇഷ്ട വിനോദസഞ്ചാര കേന്ദ്രമാണ് മാലിദ്വീപ്. ചലച്ചിത്ര ഛായാഗ്രാഹകനായ കെ യു മോഹനന്റെ മകളാണ് മാളവിക. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ നിന്നുള്ള കുടുംബമാണെങ്കിലും മാളവിക വളര്‍ന്നത് മുംബൈ നഗരത്തിലാണ്.
മുംബൈയിലെ വില്‍സണ്‍ കോളേജില്‍ നിന്നും മാസ്സ് കമ്മ്യൂണിക്കേഷനില്‍ ബിരുദമെടുത്തു. ശേഷം നിര്‍ണ്ണായകം, ദി ഗ്രേറ്റ് ഫാദര്‍ തുടങ്ങിയ മലയാളം സിനിമകളുടേയും ഭാഗമായി. നിര്‍ണ്ണായകത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്‌ക്കാരം ലഭിച്ചു.
https://www.facebook.com/Malayalivartha























