ഞാന്‍ സായ് പല്ലവിയുടെ വലിയ ആരാധികയാണെന്ന് പറഞ്ഞ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച് മധു ബാല

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാണിരുന്ന നടിയാണ് മധു ബാല. ഇപ്പോള്‍ തന്റെ ഇഷ്ട നായിക ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സായ് പല്ലവിയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്യാം സിംഗ റോയ് കണ്ടതിനു ശേഷമാണ് മധു ട്വിറ്ററില്‍ വിഡിയോ പങ്കുവച്ചത്. സായ് പല്ലവി അതീവ സുന്ദരിയാണെന്നും താന്‍ അവരുടെ വലിയ ആരാധികയാണെന്നുമാണ് മധു പറയുന്നത്.
ശ്യാം സിങ്ങ റോയ് കണ്ടു. അടുത്തിടെ കണ്ടതില്‍വച്ച് ഏറ്റവും മികച്ച സിനിമയാണ്. ഞാന്‍ സായ് പല്ലവിയുടെ വലിയ ആരാധികയാണ്. അതീവ സുന്ദരിയും റിയലിസ്റ്റിക്കുമാണ്. എന്ത് മികച്ച നര്‍ത്തകിയാണ്. ചിത്രത്തിലെ നായകന്‍ നാനിയും മികച്ച പ്രകടനം കാഴ്ചവച്ചു. എന്തൊരു സിനിമയാണ്. മധു വിഡിയോയില്‍ പറഞ്ഞു.
അതിന് പിന്നാലെ മധുവിന് നന്ദി പറഞ്ഞുകൊണ്ട് സായ് പല്ലവി രംഗത്തെത്തി. ആലിംഗനം ലഭിച്ചതുപോലെയാണ് തോന്നുന്നത് എന്നാണ് താരം കുറിച്ചത്. നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ടെന്നും സായ് പല്ലവി ട്വീറ്റ് ചെയ്തു. രാഹുല്‍ സന്‍കൃത്യന്‍ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24നാണ് തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha























