അഭിനേതാവ് എന്ന നിലയില്‍ ഏറെ പ്രചോദിപ്പിച്ച നടനാണ് പൃഥ്വിരാജെന്ന് അല്‍ഫോണ്‍സ് പുത്രന്‍

അഭിനേതാവ് എന്ന നിലയില്‍ പൃഥ്വിരാജ് തന്നെ പ്രചോദിപ്പിച്ചതായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിന് വന്ന കമന്റിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പൃഥ്വിരാജ് നായകനായ അല്‍ഫോണ്‍സിന്റെ പുതിയ ചിത്രം 'ഗോള്‍ഡി'ല്‍ പൃഥ്വിരാജിനൊപ്പമുള്ള അനുഭവം എങ്ങയുണ്ടായിരുന്നു എന്നായിരുന്നു ചോദ്യം.
അല്‍ഫോണ്‍സിന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് :
'രസകരമായ ഒരു താല്‍പര്യം. നിങ്ങളുടെ താല്‍പര്യം നിങ്ങളുടേതാണ്, മറ്റാരുടേതുമല്ല. നിങ്ങളുടെ താല്‍പര്യത്തില്‍ നിങ്ങള്‍ ഉഴപ്പുന്നുണ്ടെങ്കില്‍, നിങ്ങളുടെ താല്‍പര്യത്തില്‍ മറ്റാരെങ്കിലും താല്‍പര്യം കാണിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല എന്നാണ് ഉത്തരം. അതിനാല്‍ നിങ്ങളുടെ താല്‍പര്യങ്ങളില്‍ താല്‍പര്യമെടുക്കുക. ' ഈ പോസ്റ്റിന് താഴെയായിരുന്നു അജിത്ത് രമേശ് എന്ന പ്രൊഫൈലില്‍ നിന്നുമാണ് പൃഥ്വിരാജുമൊത്തുള്ള അനുഭവത്തെ കുറിച്ച് കമന്റ് വന്നത്.
https://www.facebook.com/Malayalivartha























