ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയപ്പോള്‍ ഒരു മാറ്റം കണ്ടോ... മലയാളികളുടെ പ്രിയതാരം തലമുടിയില്‍ കിടിലന്‍ മാറ്റം വരുത്തിയിരിക്കുകയാണ്

ഹെയര്‍സ്‌റ്റൈല്‍ മാറ്റിയാല്‍ ഏതൊരാളുടെയും ലുക്കിനെ വലിയ രീതിയില്‍ സ്വാധീനിക്കും. അത്തരത്തില്‍ മലയാളികളുടെ പ്രിയതാരം തലമുടിയില്‍ കിടിലന്‍ മാറ്റം വരുത്തിയിരിക്കുകയാണ്. ആരാണ് ആ താരം എന്നല്ലേ. മറ്റാരുമല്ല, നസ്രിയ സസീം ആണ് ആ നടി. തലമുടി ചുരുട്ടി, മാസ്‌ക് വച്ചിട്ടുള്ള ചിത്രം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. ഒറ്റനോട്ടത്തില്‍ പെട്ടെന്ന് താരത്തെ മനസിലാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പുതിയ ലുക്ക് കൊള്ളം, നസ്രിയയ്ക്ക് നന്നായി ചേരുന്നുണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം. മണിക്കൂറുകള്‍ക്ക് മുന്‍പ് പോസ്റ്റ് ചെയ്ത ചിത്രത്തിന് അഞ്ച് ലക്ഷത്തിലധികം ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്. നാനി നായകനാകുന്ന 'അണ്ടെ സുന്ദരാകിനി' എന്ന് തെലുങ്ക് ചിത്രത്തിലാണ് നസ്രിയ ഇപ്പോള്‍ അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha























