ഏറ്റവും കുറഞ്ഞ പ്രതിഫലം കോടികള്‍ ; ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരെ കണ്ടാല്‍ ഞെട്ടും

താരങ്ങളുടെ പ്രതിഫലം ഞെട്ടിക്കുന്നതാണ്. ദക്ഷിണേന്ത്യയുടെ സിനിമ അതില്‍ പ്രധാനമാണ്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചില നടിമാരും ദക്ഷിണേന്ത്യക്ക് സ്വന്തമാണ്. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഇവരാണ്.
സമാന്ത റൂത്ത് പ്രഭു (3 8 കോടി രൂപ)
തെലുങ്കു, തമിഴ് സിനിമകളില്‍ പ്രധാനമായും അഭിനയിക്കുന്ന സമാന്തയ്ക്ക് ആരാധകര്‍ ഏറെയാണ്. ഫാമിലി മാന്‍ 2 വില്‍ അഭിനയിച്ചതിന് ശേഷം സമാന്തയുടെ ആരാധകരുടെ എണ്ണവും വാന്‍ തോതില്‍ വര്‍ധിച്ചിരുന്നു. നാല് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ ലഭിച്ച സമാന്ത ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം 3 മുതല്‍ 8 കോടികള്‍ വരെയാണ്.
അനുഷ്‌ക ഷെട്ടി (6 കോടി രൂപ)
ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം നായികമാരില്‍ ഒരാളാണ് അനുഷ്‌ക ഷെട്ടി. 2005 ലാണ് അനുഷ്‌ക ഷെട്ടി അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര അവാര്‍ഡുകളും, മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകളും അനുഷ്‌ക നേടിയിട്ടുണ്ട്. ഒരു ചിത്രത്തിന് 6 കോടി രൂപ വരെയാണ് അനുഷ്‌ക ഷെട്ടി പ്രതിഫലം വാങ്ങുന്നത്.
നയന്‍താര (2 7 കോടി രൂപ)
തെലുങ്ക്, തമിഴ്, മലയാളം ചിത്രങ്ങളില്‍ അരങ്ങ് വാഴുന്ന നയന്‍ത്താര, ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെടുന്നത്. ഫോര്‍ബ്‌സ് ഇന്ത്യ സെലിബ്രിറ്റി 100ന്റെ 2018 ലെ പട്ടികയില്‍ നയന്‍താരയും ഇടം നേടിയിരുന്നു. ഒരു ചിത്രത്തിന് നയന്‍താര 2 മുതല്‍ 7 കോടി രൂപ വരെയാണ് പ്രതിഫലം വാങ്ങുന്നത്.
https://www.facebook.com/Malayalivartha























