നടി ശ്വേതാ തിവാരിക്കെതിരെ കേസ്... തവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി

ടെലിവിഷന്‍ നടി ശ്വേതാ തിവാരിക്കെതിരെ ഭോപ്പാല്‍ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഒരു വിഡിയോയില്‍ ദൈവത്തെക്കുറിച്ച് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിക്കു പിന്നാലെയാണ് നടപടി.
പരാമര്‍ശത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ ഉത്തരവിനു പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ശ്വേതയ്ക്ക് പുറമെ രോഹിത് റോയ്, ദിഗംഗന സൂര്യവന്‍ഷി, സൗരഭ് രാജ് ജെയ്ന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന 'ഷോ സ്‌റ്റോപ്പര്‍' എന്ന പുതിയ വെബ് സീരീസിന്റെ പ്രമോഷന്‍ പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം.
ഭോപ്പാലിലാണ് പ്രമോഷന്‍ പരിപാടി നടന്നത്. ചടങ്ങില്‍ സംസാരിക്കുമ്‌ബോഴായിരുന്നു ശ്വേത ദൈവത്തെക്കുറിച്ച് പരാമര്‍ശിച്ചത്. ദൈവമാണ് തന്റെ ബ്രായുടെ അളവെടുക്കുന്നതെന്നായിരുന്നു നടി പറഞ്ഞത്. ജനപ്രിയ ടെലിവിഷന്‍ പരമ്ബരയായ 'മഹാഭാരത'ത്തില്‍ ഭഗവാന്‍ കൃഷ്ണന്റെ വേഷം ചെയ്ത സൗരഭ് ജെയിന്‍ ഷോ സ്‌റ്റോപ്പറില്‍ 'ബ്രാ ഫിറ്ററാ'യാണ് വരുന്നത്. ഇതു സൂചിപ്പിച്ചായിരുന്നു ശ്വേതയുടെ പരാമര്‍ശം.
പരിപാടിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ തോതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെയാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ ഇടപെടലില്‍ പൊലീസ് കേസെടുക്കുന്നത്. സോനു പ്രജാപതി എന്നയാളുടെ പരാതിയിലാണ് നടപടിയെന്നാണ് പൊലീസ് അറിയിച്ചത്. ഐപിസി 295(എ) പ്രകാരം മനഃപൂര്‍വം മതവികാരം വ്രണപ്പെടുകയും മതവിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന കുറ്റത്തിനാണ് കേസ്.
https://www.facebook.com/Malayalivartha























