ഞായറാഴ്ചയിലെ ഓട്ടോസവാരി പങ്കുവച്ച് ശ്രദ്ധ കപൂര്‍

ബോളിവുഡിലെ ജനപ്രിയ താരങ്ങളില്‍ ഒരാളാണ് നടി ശ്രദ്ധ കപൂര്‍. തന്റെ സെറ്റ് ലൈഫ് ഫോട്ടോകള്‍ മുതല്‍ വളര്‍ത്തുമൃഗമായ ഷൈലോയ്‌ക്കൊപ്പമുള്ള നിമിഷങ്ങള്‍ വരെയുള്ള ഫോട്ടോകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്.
തന്റെ ദിനചര്യയില്‍ നിന്നുള്ള പ്രത്യേക കാഴ്ചകള്‍ വരെ ശ്രദ്ധ ആരാധകരുമായി പങ്കിടാറുണ്ട്. ഇപ്പോഴിതാ തന്റെ ഓട്ടോറിക്ഷയാത്രയുടെ വീഡിയോ പങ്കിട്ടിരിക്കുകയാണ് ശ്രദ്ധ. ''ഠണ്ടി ഹവായേം ലെഹരാകെ ആയേം'' എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് താരത്തിന്റെ യാത്ര.
താരത്തിന്റെ അഴിച്ചിട്ട തലമുടി സ്ലോ മോഷനില്‍ പറക്കുന്നത് വീഡിയോയില്‍ കാണാം. ''നിങ്ങളുടെ തികഞ്ഞ ഞായറാഴ്ച എങ്ങനെയുള്ളതാണ് എന്റേത് ഓട്ടോ റൈഡുകള്‍, കാറ്റിലാടുന്ന മുടിയിഴകള്‍ , പഴയ പാട്ടുകള്‍' എന്ന ക്യാപ്ഷനും നല്‍കിയാണ് ശ്രദ്ധയുടെ ഇന്‍സ്റ്റ വീഡിയോ.
https://www.facebook.com/Malayalivartha























