മഞ്ജു വാരിയര്‍ ചിത്രത്തില്‍ കോറിയോ ഗ്രാഫറായി പ്രഭുദേവ

മഞ്ജു വാരിയര്‍ ചിത്രം 'ആയിഷ' ക്കൊപ്പം പ്രമുഖ കോറിയോ ഗ്രാഫര്‍ പ്രഭുദേവയും എത്തി. യു.എ.ഇയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. എം.ജയചന്ദ്രന്‍ ഈണം നല്‍കിയ ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിയത്. നീണ്ട ഇടവേളക്കു ശേഷമാണ് പ്രഭുദേവ മലയാളം ചിത്രത്തിന് ഡാന്‍സ് ചിട്ടപ്പെടുത്തുന്നത്. ഖത്തര്‍ വിഷന്‍ ഗ്രൂപ്പ് എം ഡി നൗഫല്‍ എന്‍.എം സന്നിഹിതനായിരുന്നു.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന 'ആയിഷ' എന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിര്‍വ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം , തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഭാഷകളിലും സിനിമ എത്തും.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മ്മിക്കുന്നചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് , മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വഹിക്കും.
https://www.facebook.com/Malayalivartha























