സി.ബി.ഐ സീരീസിന്റെ അഞ്ചാം ഭാഗത്തില്‍ ആശാ ശരത് വക്കീലാകുന്നു

സി.ബി.ഐ സീരീസിന്റെ അഞ്ചാം ഭാഗത്തില്‍ നടി ആശാ ശരത് വക്കീല്‍ വേഷത്തില്‍ എത്തുന്നു. കെ. മധുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ആദ്യമായാണ് ആശാ ശരത് വക്കീല്‍ കഥാപാത്രമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ആദ്യ ഷെഡ്യൂളിലാണ് ആശാ ശരത് അഭിനയിച്ചത്. സേതുരാമയ്യരുടെ വേഷം ചെയ്യുന്ന മമ്മൂട്ടിയോടൊപ്പമുള്ള രംഗങ്ങളെല്ലാം ചിത്രീകരിച്ചു കഴിഞ്ഞു. സി.ബി.ഐ 5 ന്റെ രണ്ടാം ഷെഡ്യൂളിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്.
മമ്മൂട്ടിയ്ക്ക് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് നിറുത്തിവച്ചിരുന്ന ഷൂട്ടിംഗ് കഴിഞ്ഞ ആഴ്ചയാണ് പുനഃരാരംഭിച്ചത്. പൂര്‍ണ വിശ്രമം കഴിഞ്ഞ് മമ്മൂട്ടി 8 ന് വീണ്ടും ചിത്രീകരണത്തിനായി എറണാകുളത്തെത്തും. മൂന്നാം ഷെഡ്യൂളിലാണ് ഇനി ആശാ ശരത് ജോയിന്‍ ചെയ്യുക.
https://www.facebook.com/Malayalivartha























