നയന്‍ താരയോടൊപ്പവും സാമന്തയോടൊപ്പവും പൊളിച്ചടുക്കാന്‍ ശ്രീശാന്ത്

ഒരിടവേളക്ക് ശേഷം ശ്രീശാന്ത് വീണ്ടും അഭിനയരംഗത്തേക്ക് കടക്കുന്നു. വിജയ് സേതുപതി നായകനായെത്തുന്ന കാതുവാക്കിലെ രണ്ട് കാതല്‍ എന്ന ചിത്രത്തിലാണ് ശ്രീശാന്ത് പുതുതായി അഭിനയിക്കുന്നത്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍ താരയും സാമന്തയുമാണ് നായികമാര്‍.
മുഹമ്മദ് മോബി എന്നാണ് ചിത്രത്തിലെ ശ്രീശാന്തിന്റെ കഥാപാത്രത്തിന്റെ പേര്. റൗഡി പിക്‌ചേഴ്‌സിന്റെ ബാനറില്‍ നയന്‍ താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്നാണ് ചിത്രം നിമിക്കുന്നത്. നേരത്തെ വിജയ് സേതുപതിയുടെയും നയന്‍ താരയുടെയും സാമന്തയുടെയും ക്യാരക്ടര്‍ പോസ്റ്ററുകളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.
റാംബോ എന്നാണ് വിജയ് സേതുപതിയുടെ കഥാപാത്രത്തിന്റെ പേര്. നയന്‍താര 'കണ്‍മണി'യായും സാമന്ത 'ഖദീജ'യായും എത്തുന്നു. ഇത് ആദ്യമായാണ് നയന്‍താരയും സാമന്തയും ഒരുമിച്ച് അഭിനയിക്കുന്നത്.
https://www.facebook.com/Malayalivartha























