വെള്ള സാരിയില്‍ ഹൃദയം കവര്‍ന്ന് ആലിയ ഭട്ട്... സാരിക്ക് ഇണങ്ങുന്ന മേക്കപ്പാണ് താരത്തെ കൂടുതല്‍ സുന്ദരിയാക്കിയത്

ആലിയ ഭട്ടിന്റെ പുതിയ ചിത്രമായ 'ഗംഗുബായി കത്തിയവാടി' യുടെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വെളുത്ത സാരിയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. അഞ്ജുല്‍ ഭണ്ഡാരിയാണ് ചിക്കങ്കരി സാരി ഡിസൈന്‍ ചെയ്തത്. സാരിക്ക് ഇണങ്ങുന്ന മേക്കപ്പാണ് താരത്തെ കൂടുതല്‍ സുന്ദരിയാക്കിയത്. ഒരു മോതിരവും കമ്മലുകളും മാത്രമാണ് നടി അണിഞ്ഞത്. മുടി പിങ്ക് റോസാപ്പൂക്കള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
'പദ്മാവതി'നു ശേഷം എത്തുന്ന സഞ്ജയ് ലീല ബന്‍സാലി ചിത്രമാണ് 'ഗംഗുഭായി കത്തിയവാഡി'. ഹുസൈന്‍ സെയ്ദിയുടെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തിലെ ഗംഗുഭായ് കൊത്തേവാലി എന്ന സ്ത്രീയുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ചിത്രം. കാമാത്തിപുര പശ്ചാത്തലമാക്കുന്ന ചിത്രം ആലിയയുടെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha























