Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...


ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...


ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...

നിയമം നൽകുന്ന പരിരക്ഷയ്ക്കായി ഏതറ്റം വരേയും പോകുകയെന്നത് ദിലീപിന്റെ അവകാശമാണ്. ദിലീപിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണല്ലോ പ്രോസിക്യൂഷൻ. പക്ഷേ എന്ത് തെളിവെടുത്താണ് പോകുക? ദിലീപിന്റെ ഈ കേസിന് പിന്നിൽ പഴയ സിനിമാക്കാരനാണെന്ന് നിർമ്മാതാവ് സജി നന്ദ്യാട്ട്...

11 FEBRUARY 2022 03:36 PM IST
മലയാളി വാര്‍ത്ത

ദിലീപിനും കൂട്ടർക്കും ജാമ്യം കിട്ടിയിട്ടുണ്ടെങ്കിലും വരും ദിവസങ്ങൾ വളരെ നിർണായകം തന്നെയാണ്. ദിനംപ്രതി ഇപ്പോഴും കേസുമായി ബന്ധപ്പെട്ട് അല്ലെങ്കിൽ നടനുമായി ബന്ധപ്പെട്ട് ഓരോ നിർണായക വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. നടനെ അനൂകുലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഏറെയാണ്. എന്നാൽ ദിലീപിന്റെ ഈ കേസിന് പിന്നിൽ പഴയ സിനിമാക്കാരനാണെന്നാണ് നിർമ്മാതാവ് സജി നന്ദ്യാട്ട് പറയുന്നത്. ഒരു ചാനൽ ചർച്ചയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം. അയാളും ബാലചന്ദ്രകുമാറും ചേർന്നാണ് ഇപ്പോൾ കേസ് കൊണ്ടുവന്നിരിക്കുന്നത്.

സജി നന്ദ്യാട്ട് പറയുന്നത് ഇങ്ങനെയായിരുന്നു...

നിയമം നൽകുന്ന പരിരക്ഷയ്ക്കായി ഏതറ്റം വരേയും പോകുകയെന്നത് ദിലീപിന്റെ അവകാശമാണ്. ദിലീപിനെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ ഒരുങ്ങുകയാണല്ലോ പ്രോസിക്യൂഷൻ. പക്ഷേ എന്ത് തെളിവെടുത്താണ് പോകുക? അതിസങ്കീർണമായ തെളിവുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നയാളാണല്ലോ ബാലചന്ദ്രകുമാർ. രണ്ടാമത്തെ കേസ് എടുത്തത് തന്നെ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെയാണ്. ബാലചന്ദ്രകുമാറും പണ്ട് സിനിമയിൽ ഉണ്ടായിരുന്ന ആളും കൂടിയാണല്ലോ ഈ കേസ് കൊണ്ടുവന്നതെന്ന് സജി നന്ദ്യാട്ട് ആരോപിച്ചു.

ഇതിനിടയിൽ അവതാരകൻ ഇടപെട്ട് ആരാണ് ആ സിനിമാക്കാരൻ എന്ന് ചോദിച്ചപ്പോൾ
പ്രസവ വാർഡിന് ബ്രാക്കറ്റിൽ സ്ത്രീകൾ എന്ന് എഴുതേണ്ട കാര്യമില്ലല്ലോയെന്നായിരുന്നു സജി നന്ദ്യാട്ടിന്റെ മറുപടി. താൻ അയാളുടെ പേര് പറയില്ലെന്നും തന്നെ അതിന് നിർബന്ധിക്കേണ്ടെന്നും സജി നന്ദ്യാട്ട് ആവർത്തിച്ചു. ബാലചന്ദ്രകുമാറും സിനിമാക്കാരനും ചാനലിൽ വരുന്ന നിയമവിദഗ്ദനും എല്ലാം ചേർന്ന് ഒരു കഥയുണ്ടാക്കി അങ്ങ് പോയി.

ബാലചന്ദ്രകുമാർ വന്നപ്പോൾ എല്ലാവരും വലിയ സംഭവമാക്കി. ഇതൊക്കെ കേട്ടപ്പോൾ ദിലീപ് അകത്ത് പോകുമെന്ന് ഞാൻ ഉൾപ്പെടെ ഭയപ്പെട്ടിരുന്നു. ഈ കാണുന്ന വാർത്തയെല്ലാം സത്യമാണെന്നാണോയെന്ന ആശങ്കയായി പോയി. പിന്നെ നികേഷ് എല്ലാം വൈകീട്ട് ഒരു 'സഭ' ചേരുമല്ലോ . അതിലെ ചർച്ചയൊക്കെ കേട്ടപ്പോഴാണ് ആശങ്കപ്പെട്ടത്. പിന്നെ നികേഷിന് ഇക്കാര്യത്തിൽ വാശിയായല്ലോ.
നികേഷ് കുമാർ റേറ്റിംഗിന് വേണ്ടിയാണല്ലോ ഇതൊക്കെ ചർച്ച ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരാണ് രാജിവെച്ചത്. അവർക്ക് കോടതിയിൽ പോകാൻ സാധിക്കുന്നില്ലെന്ന്. സർക്കാരിന്റെ അഭിഭാഷകന് കോടതിയിൽ പോകാൻ സാധിക്കുന്നില്ലെന്നൊക്കെ പറഞ്ഞാൽ ജനം വിശ്വസിക്കുമോ? ഇത് അതൊന്നുമല്ല, കോടതി ഏകപക്ഷീയമായി പെരുമാറണം എന്നതാണ്. അതൊക്കെ നടക്കുമോ? അവിടെ വാദിക്കും പ്രതിക്കും ഒരേ അവകാശമാണ്. തെറ്റ് ചെയ്തവനാണെങ്കിൽ ശിക്ഷിക്കപ്പെടണം.

ബാലചന്ദ്രകുമാർ ജനത്തെ കബിളിപ്പിക്കുകയായിരുന്നു. കുറച്ച് കൂടി ദൈർഘ്യമുള്ള ഓഡിയോയുമായിട്ടായിരുന്നു ബാലചന്ദ്രകുമാർ പോകേണ്ടിയിരുന്നത്. ബാലചന്ദ്രകുമാർ നികേഷ് കുമാറിന് എട്ടിന്റെ പണി മുട്ടയ്ക്കകത്ത് തന്നു. നിങ്ങളാരും ബാലചന്ദ്രകുമാർ കൊടുത്ത തെളിവൊന്നും കണ്ടിട്ടില്ല. സത്യത്തിന്റെ ചെറിയ സൂചി അടുത്തൂടെ പോയപ്പോൾ തന്നെ കള്ളങ്ങളുടെ വലിയ ബോംബ് പൊട്ടിപോയി. ബാലചന്ദ്രകുമാർ നൽകിയതൊക്കെ സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ശബ്ദ ശകലങ്ങളാണ്. ദീലീപ് കൊടുത്തത് പോലെ പൂർണ സംഭാഷണമുള്ള ശബ്ദ ശകലം ബാലചന്ദ്രകുമാർ കൊടുക്കട്ടെയെന്നും സജി നന്ദ്യാട്ട് പറഞ്ഞു. എന്നാൽ ബാലചന്ദ്രകുമാർ പുറത്തുവിട്ട ഓഡിയോകളുടെ മുഴുവൻ സംഭാഷണം എന്നാൽ ദിലീപ് എന്തുകൊണ്ടാണ് പോലീസിന് കൊടുക്കാത്തതെന്ന് നികേഷ് ചോദിച്ചു. ദിലീപിന് ഡീറ്റെയ്ൽഡ് സംഭാഷണങ്ങൾ പോലീസിന് നൽകാൻ ഇപ്പോൾ സൗകര്യം ഇല്ലെന്നായിരുന്നു സജിയുടെ മറുപടി. കോടതി പറയുമ്പോൾ ദിലീപ് അതൊക്കെ കൊടുക്കുമെന്നും സജി പറഞ്ഞു.

ദിലീപിന് മടിയിൽ കനം ഇല്ലാത്തതിനാൽ പേടിക്കേണ്ട കാര്യമില്ല. ദിലീപ് വീട്ടിലിരുന്ന് പറഞ്ഞ കാര്യങ്ങളാണല്ലോ ബാലചന്ദ്രകുമാർ പിടിച്ചത്. ഇനി അയാളെ ആരെങ്കിലും വിശ്വസിക്കുമോ? നടി ആക്രമിക്കപ്പെട്ട കേസല്ല ഇപ്പോൾ ചർച്ച. ദിലീപിനിട്ട് എങ്ങനെയെങ്കിലും പണികൊടുക്കാമോയെന്നാണ് ഇപ്പോൾ പലരും ചർച്ച നടത്തുന്നതെന്നും സജി നന്ദ്യാട്ട് ആരോപിച്ചു.

അതേസമയം കേസിന്റെ പല ജഡ്ജ്മെന്റുകളും സജി നന്ദ്യാട്ടും രാഹുൽ ഈശ്വറും ചേർന്നാണോ എഴുന്നതെന്നാണ് തനിക്ക് സംശയമെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷകൻ അഡ്വ അജയകുമാർ പരിഹസിച്ചു. കാരണം സജി നന്ദ്യാട്ടൊക്കെ വളരെ ആത്മവിശ്വാസത്തോടെയാണ് കേസിനെ കുറിച്ച് സംസാരിക്കുന്നത്. ആകെ ഒരു ഡിഫൻസ് ഉള്ളത് ഈ കേസിൽ സാക്ഷി പറയാൻ ആരൊക്കെ വരുന്നോ അവരെ അപരാധിക്കലാണ്. അത് നിലവാരം കുറഞ്ഞ പ്രതിരോധമാണ്. അതൊരിക്കലും എടുക്കരുത്.
ഓരോ കേസിലും അതിന്റെ സാഹചര്യം അനുസരിച്ചാണ് ഒരു സാക്ഷിയുടെ സ്റ്റാറ്റസും വിശ്വാസ്യതയുമൊക്കെ തിരുമാനിക്കുന്നത്. അത്തരമൊരു അവസ്ഥയിൽ സാക്ഷി പറഞ്ഞ കാര്യങ്ങൾ മാത്രമല്ല,മറ്റ് പല സാഹചര്യ തെളിവുകളും സപ്പോർട്ടീവ് തെളിവുകളും ശാസ്ത്രീയ തെളിവുകളും ചേർത്തെടുക്കണം. അതുകൊണ്ട് തന്നെ സാക്ഷിയെ അപരാധിക്കുന്നത് സജി നന്ദ്യാട്ടിനെ പോലുള്ള ആളുകൾ ശ്രമിക്കരുതെന്നും അജയകുമാർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജപാതയില്‍ വഴിനടക്കാൻ സ്വാതന്ത്ര്യമില്ലാത്ത തിരുവിതാംകൂറിലെ അടിമകളുടെ അവകാശപ്പോരാട്ടങ്ങളിലെ ഉജ്വല അധ്യായമാണത്‌; അടിച്ചമര്‍ത്തപ്പെട്ടവരുടെ സാമൂഹ്യമാറ്റത്തിന് പോരാടിയ നവോത്ഥാന പ്രതിഭയാണ്‌ അയ്യൻകാളി; അയ  (21 minutes ago)

കോട്ടയത്ത് റിയൽ ആയിട്ട് ഉള്ള സണ്ണി എം കവിക്കാട് എന്ന തലയിൽ ആൾതാമസം ഉള്ളൊരു ദളിത്‌ കവിയും നോവലിസ്റ്റും ഉണ്ട്; ആ സണ്ണി എം കവിക്കാടിന്റെ പേരിൽ ചെറുതായിട്ട് ഒരു മാറ്റം കൊണ്ട് വന്ന് കപിക്കാട് ആയി വിലസുന്ന  (35 minutes ago)

അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...  (2 hours ago)

ഭൂകമ്പമല്ല, ഹിമാലയത്തിലെ ഗ്ലേസിയർ തകർച്ചയെന്ന് USGS; നേപ്പാളിൽ വീണ്ടുമൊരു മിന്നൽ പ്രളയ സാധ്യതയെന്ന് റിപ്പോർട്ട്...  (2 hours ago)

ഇനിയൊരു മുന്നറിയിപ്പിന് സമയമുണ്ടാകില്ല; 130 വർഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമും നേപ്പാളിലെ ഭീകര പ്രളയവും..!  (3 hours ago)

വടംവലി മത്സരത്തിൽ പങ്കെടുത്ത് അരമണിക്കൂർ... യുവാവ് കുഴഞ്ഞുവീണ് മരിച്ചു; 27 കാരൻ സംഭവിച്ചത്  (3 hours ago)

ജനങ്ങൾ ഒഴിയണം 'ഹൈ' ALERT 72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ചൈനയുടെ മുന്നറിയിപ്പ് 20 ലക്ഷം ഘനമീറ്റർ വെള്ളം ഒഴുകുന്നു..!  (3 hours ago)

ജാതീയതയും സവർണ്ണ മേൽക്കോയ്മയും അനാചാരങ്ങളും മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും ആത്മാഭിമാനത്തിനും വിലങ്ങുതടിയായി നിന്ന കാലത്താണ് ഗുരു നവോത്ഥാനത്തിന്റെ കൊടിയുയർത്തിയത്; ഇന്ന് ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനം  (3 hours ago)

ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി; അയ്യങ്കാളി ജയന്തി ആ  (3 hours ago)

ഭരണമില്ലെങ്കിലെന്ത് തേപ്പ് മറക്കാതെ സി പി എം ഒടുവിലത്തെ ഇര ഉമർ ഫൈസി തേപ്പ് മരുമോനെ രക്ഷിക്കാൻ..  (3 hours ago)

സാഹചര്യങ്ങൾ സർക്കാർ നിരീഷിക്കുന്നു; വിനോദ സഞ്ചാരത്തിനായിനേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം സി എം ഓഫീസിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ  (4 hours ago)

നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെയും നാട്ടിൽ അവരെ കാത്തിരിക്കുന്ന കുടുംബങ്ങളുടെയും ആശങ്ക മനസ്സിലാക്കുന്നു; ബിജെപി കേരളം അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്  (4 hours ago)

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ ദൗർഭാഗ്യകരവും വേദനയുളവാക്കുന്നതും; ഗതാഗത സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കുമെന്ന് ഗതാ​ഗത മന്ത്രി സി പി ജോൺ  (4 hours ago)

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (5 hours ago)

Malayali Vartha Recommends