ഷൂട്ടിങ് എവിടെയായാലും താരം സ്വന്തം വീട്ടിലെ താമസിക്കൂ... അങ്ങനെ താരത്തിന് സ്വന്തമായി അഞ്ച് വീടുകളായി

തെന്നിന്ത്യയിലെ ഇപ്പോഴത്തെ മിന്നും താരമാണ് രശ്മിക മന്ദാന. ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് താരം. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന മിഷന്‍ മജ്‌നു എന്ന ചിത്രത്തിലൂടെയാണ് രശ്മികയുടെ അരങ്ങേറ്റം. കൂടാതെ അമിതാഭ് ബച്ചനൊപ്പമുള്ള ഗുഡ് ബൈയും അണിയറയില്‍ ഒരുങ്ങുന്നു. എന്നാല്‍ താരത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഷൂട്ടിങിനും മറ്റുമായി നീണ്ട നാളുകള്‍ ഹോട്ടലുകളില്‍ റൂമെടുത്തു കഴിയുന്നത് താരത്തിന് തീരെ ഇഷ്ടമല്ല.
അക്കാരണത്താല്‍ തന്നെ വിവിധ നഗരങ്ങളിലായി അഞ്ച് വീടുകളാണ് രശ്മികയ്ക്ക് സ്വന്തമായുള്ളത്. ഗോവ, കൂര്‍ഗ്, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന വീടുകള്‍ക്ക് പുറമെ അടുത്തിടെയാണ് താരം മുംബൈയിലും വീട് സ്വന്തമാക്കിയത്. ബോളിവുഡില്‍ അവസരങ്ങള്‍ വര്‍ധിച്ചതോടെയാണ് മുംബൈയിലേക്ക് മാറാനുള്ള താരത്തിന്റെ തീരുമാനം. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് മുംബൈയിലെ പുതിയ വീട്ടിലേക്ക് താരം താമസം മാറിയത്.
ഏറെ ഒതുക്കമുള്ളതും മനോഹരവുമായ വീട് എന്നാണ് മുംബൈയിലെ പുതിയ വീടിനെ രശ്മിക വിശേഷിപ്പിക്കുന്നത്. പ്രിയപ്പെട്ട വളര്‍ത്തു നായ ഓറയും രശ്മികയ്‌ക്കൊപ്പം ഇവിടെയുണ്ട്. കന്നഡയിലും തെലുങ്കിലും സജീവമായതോടെയാണ് താരം ഹൈദരാബാദിലും ബംഗളൂരുവിലും വീടുകള്‍ വാങ്ങിയത്.
കര്‍ണാടകയിലെ കൂര്‍ഗിലെ വീട്ടിലാണ് താരത്തിന്റെ മാതാപിതാക്കള്‍ താമസിക്കുന്നത്. പച്ചപ്പിനു നടുവില്‍ നിര്‍മ്മിച്ച മനോഹരമായ ബംഗ്ലാവാണിത്. വീടിനു ചുറ്റുമുള്ള മരങ്ങളും ചെടികളും സ്ഥലത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നതിനു പുറമേ സ്വകാര്യത ഉറപ്പുവരുത്താനും സഹായിക്കുന്നുണ്ട്. ഇതുപോലെ തന്നെയാണ് മറ്റു നഗരങ്ങളിലുള്ള താരത്തിന്റെ വീടുകളും. താമസിക്കാനുള്ള സൗകര്യം കണക്കിലെടുത്ത് ഏതെങ്കിലും ഒരു വീട് വാങ്ങുകയില്ല രശ്മിക ചെയ്യുന്നത്. മനസ്സിന് അനുയോജ്യമായ സ്ഥലത്ത് ചേര്‍ന്നുപോകാനാവുന്ന ആളുകള്‍ ഉള്ളിടത്തു മാത്രമാണ് താരം വീട് വാങ്ങാറുള്ളത്.
സിനിമ തിരക്കുകള്‍ കഴിഞ്ഞാല്‍ രശ്മിക ഏറ്റവും കൂടുതല്‍ സമയവും ചെലവഴിക്കുന്നത് തന്റെ വീട്ടിലാണ്. വീട്ടില്‍ നിന്നുള്ള നിരവധി ചിത്രങ്ങളും വിഡിയോകളുമാണ് താരം പങ്കുവയ്ക്കാറുള്ളത്. ബോളിവുഡ് സിനിമകള്‍ക്കു പുറമെ നിരവധി തെന്നിന്ത്യന്‍ സിനിമകളും താരത്തിന്റേതായി ഒരുങ്ങുന്നുണ്ട്. പുഷ്പ രണ്ടാം ഭാഗമാണ് ഇതില്‍ ഏറ്റവും പ്രതീക്ഷയേറ്റുന്ന പ്രൊജക്റ്റ്.
https://www.facebook.com/Malayalivartha























