മലയാളത്തിലെ ജനപ്രിയ നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഓര്‍മാക്‌സ് മീഡിയ.... ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍; നടിമാരുടെ പട്ടികയില്‍ മഞ്ജു വാര്യരാണ് ആദ്യം

മലയാളത്തിലെ ജനപ്രിയ നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഓര്‍മാക്‌സ് മീഡിയ. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമാണ് ഓര്‍മാക്‌സ് മീഡിയ. ആദ്യസ്ഥാനത്ത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയുമാണ് പട്ടികയില്‍. മൂന്നാമത് ഫഹദ് ഫാസിലും നാലാമത് ടൊവീനോ തോമസും. ഈ വര്‍ഷം ജനുവരിയിലെ ട്രെന്‍ഡുകള്‍ അനുസരിച്ചുള്ള ലിസ്റ്റ് ആണിത്.
നടിമാരുടെ പട്ടികയില്‍ മഞ്ജു വാര്യരാണ് തലപ്പത്ത്. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, ആസിഫലി, നിവിന്‍ പോളി, ഷെയ്ന്‍ നിഗം എന്നിവരാണ് അഞ്ചുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍. നടിമാരുടെ പട്ടികയില്‍ ശോഭന രണ്ടാം സ്ഥാനവും കാവ്യ മാധവന്‍ മൂന്നാം സ്ഥാനവും നേടി. പാര്‍വതി തിരുവോത്ത്, നിമിഷ സജയന്‍, നസ്രിയ നസീം, ഐശ്വര്യ ലക്ഷ്മി, നമിത പ്രമോദ്, നയന്‍ താര, രജിഷ വിജയന്‍ എന്നിങ്ങനെയാണ് നടിമാരുടെ ടോപ് 10 ലിസ്റ്റ്.
അക്ഷയ്കുമാറാണ് ബോളിവുഡിലെ ഏറ്റവും ജനപ്രിയ താരം. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഋത്വിക് റോഷന്‍, ആമിര്‍ ഖാന്‍ എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍. ആലിയ ബട്ടാണ് ഹിന്ദി സിനിമയിലെ ജനപ്രിയ നായിക. കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കൃതി സനന്‍, ശ്രദ്ധ കപൂര്‍ എന്നിവര്‍ ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടി.
വിജയ് ആണ് തമിഴ് നടന്‍മാരുടെ പട്ടികയിലെ മുമ്ബന്‍. അജിത് രണ്ടാമതും സൂര്യ മൂന്നാമതും എത്തി. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നാലാം സ്ഥാനത്താണ്. ധനുഷ് അഞ്ചാമത്തെിയപ്പോള്‍ വിജയ് സേതുപതി പട്ടികയില്‍ ആറാം സ്ഥാനം സ്വന്തമാക്കി. ഉലകനായകന്‍ കമല്‍ഹാസന്‍ പട്ടികയില്‍ ഏഴാമനാണ്. തമിഴ് നടിമാരുടെ പട്ടികയില്‍ നയന്‍താരയാണ് ഒന്നാമത്. സാമന്ത, കീര്‍ത്തി സുരേഷ്, തൃഷ കൃഷ്ണന്‍, തമന്ന എന്നിങ്ങനെ പട്ടിക നീളുന്നു.
https://www.facebook.com/Malayalivartha























