ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ പുലിവാല് പിടിച്ച് സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ

ബോളിവുഡ് അഭിനേത്രിയായ സോനം കപൂറിന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജ പുതിയൊരു വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഈബേയില്‍ നിന്ന് വാങ്ങിച്ച സ്‌നീക്കേഴ്‌സുമായി ബന്ധപ്പെട്ടാണ് ആനന്ദ് അഹൂജ വിവാദത്തില്‍ പെട്ടത്.
തന്നില്‍ നിന്നും ലേറ്റ് ഫീസ് ഈടാക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ സൈറ്റ് അനാവശ്യമായി ഓര്‍ഡറുകള്‍ വൈകിപ്പിക്കുന്നെന്നും ഇത് സംബന്ധിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ലെന്നും കാണിച്ച് ആനന്ദ് അഹൂജ ട്വീറ്റ് ചെയ്തിരുന്നു. സോനം കപൂറും തന്റെ ഭര്‍ത്താവിന്റെ ട്വീറ്റിനെ ട്വിറ്ററില്‍ പിന്തുണച്ചിരുന്നു.
എന്നാല്‍ ആനന്ദ് അഹൂജയുടെ ട്വീറ്റിന് മറുപടി നല്‍കിയ ഈബേയ്, അഹൂജ കാര്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും നികുതി വെട്ടിപ്പിന് കൂട്ട് നില്‍ക്കാത്തതിനാലാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി.
അഹൂജ യഥാത്ഥത്തില്‍ വാങ്ങിച്ച സ്‌നീക്കറിന്റെ യഥാര്‍ത്ഥ വിലയേക്കാളും 90 ശതമാനത്തോളം കുറഞ്ഞ ബില്ലുകളാണ് അദ്ദേഹം ആവശ്യപ്പെടുന്നതെന്നും രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച് മാത്രമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ഈബേയ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha























